സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ന​ട​ത്തി
Friday, December 6, 2019 1:00 AM IST
വ​ട​ക്ക​ഞ്ചേ​രി: കേ​ന്ദ്ര നൈ​പു​ണ്യ വി​ക​സ​ന സം​രം​ഭ​ക​ത്വ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ല​യു​ടെ തൊ​ഴി​ൽ പ​രി​ശീ​ല​ന സ്ഥാ​പ​ന​മാ​യ ജ​ൻ​ശി​ക്ഷ​ൻ സ​ൻ​സ്ഥാ​ൻ പാ​ല​ക്കാ​ട് എ​ച്ച്ആ​ർ​ഡി​സി വ​ട​ക്ക​ഞ്ചേ​രി​യി​ൽ ന​ട​ത്തി​യ ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ്, ബേ​സി​ക് ഇ​ല​ക്ട്രി​ക്ക​ൽ ടെ​ക്നീ​ഷ്യ​ൻ എ​ന്നീ ട്രേ​ഡു​ക​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശീ​ല​നം പൂ​ർ​ത്തീ​ക​രി​ച്ച​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ഗു​ണ​ഭോ​ക്തൃ​സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു.
വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ത പോ​ൾ​സ​ണ്‍ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ച്ച്ആ​ർ​ഡി​സി സെ​ക്ര​ട്ട​റി റോ​ബി​ൻ നീ​ലി​യ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജ​ഐ​സ്എ​സ് പാ​ല​ക്കാ​ട് അ​സി​സ്റ്റ​ന്‍റ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ജോ​യി അ​റ​യ്ക്ക​ൽ സ്വാ​ഗ​ത​വും ജി​നി ബി​ജു ന​ന്ദി​യും പ​റ​ഞ്ഞു. അ​റു​പ​തോ​ളം പ​ഠി​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു.