മ​ണ്ണി​നെ അ​റി​യാ​ൻ മ​ണ്ണ് പ​ര്യ​വേ​ഷ​ണ മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ മൊ​ബൈ​ൽ ആ​പ്പ്
Friday, December 6, 2019 1:00 AM IST
പാലക്കാട്: ഒ​രു പ്ര​ദേ​ശ​ത്തെ മ​ണ്ണി​ന്‍റെ പോ​ഷ​ക ഗു​ണ​ങ്ങ​ളെ​ക്കു​റി​ച്ചും കൃ​ഷി ചെ​യ്യു​ന്ന വി​ള​യ്ക്ക​നു​സ​രി​ച്ച് വ​ള​പ്ര​യോ​ഗം ന​ട​ത്തേ​ണ്ട​ത് എ​ങ്ങ​നെ തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ചു​മു​ള്ള വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ സം​സ്ഥാ​ന മ​ണ്ണ് പ​ര്യ​വേ​ഷ​ണ മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പ് ത​യ്യാ​റാ​ക്കി​യ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നാ​ണ് ’മ​ണ്ണി​നെ അ​റി​യാം മൊ​ബൈ​ലി​ലൂ​ടെ’ (മൊ​ബൈ​ൽ അ​പ്ലി​ക്കേ​ഷ​ൻ ഓ​ണ്‍ മ​ണ്ണ്).
പാ​ല​ക്കാ​ട് മ​ണ്ണ് പ​ര്യ​വേ​ഷ​ണ ഓ​ഫീ​സ​ർ എ ​ര​തീ​ദേ​വി ക​ർ​ഷ​ക​ർ​ക്ക് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ പ​രി​ച​യ​പ്പെ​ടു​ത്തി. ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ നി​ന്ന് ആ​പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. ഫോ​ണി​ൽ ജി ​പി എ​സ് സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ആ ​പ്ര​ദേ​ശ​ത്തെ മ​ണ്ണ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ നി​ശ്ചി​ത സ്ഥ​ലം തി​ര​ഞ്ഞെ​ടു​ത്ത് അ​റി​യാ​നും സാ​ധി​ക്കും. ആ​പ്ലി​ക്കേ​ഷ​ൻ തു​റ​ന്ന ശേ​ഷം ഭാ​ഷ തി​ര​ഞ്ഞെ​ടു​ക്കാം. തു​ട​ർ​ന്ന് ’പോ​ഷ​ക നി​ല പ​രി​ശോ​ധി​ക്കു​ക’ എ​ന്ന ലി​ങ്കി​ൽ അ​മ​ർ​ത്തി​യാ​ൽ മ​ണ്ണി​ന്‍റെ പോ​ഷ​ക നി​ല അ​റി​യാ​നാ​കും.
പി​ന്നീ​ട് ഒ​രു വി​ള തി​ര​ഞ്ഞെ​ടു​ക്കു​ക’ എ​ന്ന ലി​ങ്കി​ൽ അ​മ​ർ​ത്തി വി​ള തി​ര​ഞ്ഞെ​ടു​ത്ത ശേ​ഷം ’വ​ള ശു​പാ​ർ​ശ’ എ​ന്ന ലി​ങ്കി​ലൂ​ടെ ജൈ​വ​കൃ​ഷി, രാ​സ​വ​ളം എ​ന്നി​വ അ​നു​യോ​ജ്യ പ്ര​ദ​മാ​യ രീ​തി​യി​ൽ എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാം എ​ന്ന​ത് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും ല​ഭ്യ​മാ​കും.