സീ​ഡ് ഫാ​മി​ൽ നി​ന്നും വാ​ങ്ങി​യ വി​ത്ത് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യെ​ന്ന് പ​രാ​തി
Friday, November 22, 2019 11:05 PM IST
ചി​റ്റൂ​ർ: ക​ഞ്ചി​ക്കോ​ട് സീ​ഡ്ഫാ​മി​ൽ നി​ന്നും വാ​ങ്ങി​യ വി​ത്ത് പാ​കി​യ​ത് മു​ള വ​രാ​തെ ന​ശി​ച്ച​താ​യി ക​ർ​ഷ​ക​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി. മു​ത​ലാം​തോ​ട് പു​ത്ത​ൻ​വീ​ട് സു​രേ​ഷാണ് ​പ​രാ​തി​ക്കാ​ര​ൻ. സീ​ഡ് ഫാ​മി​ൽ നി​ന്നും കി​ലോ​യ്ക്ക് 38 രൂ​പ ന​ൽ​കി നാ​ല് ചാ​ക്ക് ജ്യോ​തി വി​ത്ത് വാ​ങ്ങി​യ​തി​ൽ ര​ണ്ടു ചാ​ക്ക് പാ​കി​യ​ത്. ഒ​രാ​ഴ്ച ക​ഴി​ഞ്ഞും മു​ള ഉ​ണ്ടാ​വാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. സു​രേ​ഷ് സീ​ഡ് ഫാം ​ജീ​വ​ന​ക്കാ​രെ സം​ഭ​വം അ​റി​യി​ച്ച​തി​നു വി​ത്ത് പാ​കി പ​രീ​ക്ഷ​ണം ന​ട​ത്തി​യ ശേ​ഷം പൂ​ർ​ണ തോ​തി​ൽ പാ​കി​യാ​ൽ മ​തി​യാ​യി​രു​ന്നു എ​ന്നാ​ണ് മ​റു​പ​ടി ല​ഭി​ച്ച​ത്. ഗു​ണ​നി​ല​വാ​ര​മു​ള്ള വി​ത്തി​നു പ​രീ​ക്ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്നും ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും സു​രേ​ഷ് പ​റ​ഞ്ഞു.

ലോ​റി​യി​ൽ തൊ​ഴി​ലാ​ളി​ക​ളെ കു​ത്തി​നി​റ​ച്ച്
കൊ​ണ്ടു​പോ​യതിന് ന​ട​പ​ടിയെടുത്തു

മ​ണ്ണാ​ർ​ക്കാ​ട്: ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ലോ​റി​യി​ൽ കു​ത്തി​നി​റ​ച്ച് കൊ​ണ്ടു​പോ​യ കോ​ണ്‍​ട്രാ​ക്ട​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത് തൊ​ഴി​ൽ വ​കു​പ്പ്. അ​ട്ട​പ്പാ​ടി ഭാ​ഗ​ത്തേ​ക്ക് തൊ​ഴി​ലാ​ളി​ക​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ലോ​റി ചു​ര​ത്തി​ൽ വ​ച്ചാ​ണ് ലേ​ബ​ർ ഓ​ഫീ​സ​ർ മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കൈ​ക്കു​ഞ്ഞു​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ അ​ന്പ​തോ​ളം തൊ​ഴി​ലാ​ളി​ക​ളാ​ണ് ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രു​ടെ കോ​ണ്‍​ട്രാ​ക്ട​ർ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക്കെ​തി​രെ​യാ​ണ് നി​യ​മ​ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ള്ള​ത്.