ക്ഷേ​ത്രം കു​ത്തി​തു​റ​ന്ന് വി​ള​ക്കു​ക​ൾ, പാ​ത്ര​ങ്ങ​ൾ ക​വ​ർ​ന്നു
Friday, November 22, 2019 11:03 PM IST
കോ​യ​ന്പ​ത്തൂ​ർ: ക്ഷേ​ത്രം കു​ത്തി​തു​റ​ന്ന് വി​ള​ക്കു​ക​ളും പാ​ത്ര​ങ്ങ​ളും ക​വ​ർ​ന്നു. വെ​ള്ള​ല്ലൂ​ർ ക​ഞ്ചി​ക്കോ​ണാം​പ്പാ​ള​യം രം​ഗ​നാ​ഥ​ർ കോ​വി​ലി​ലാ​ണ് ക​വ​ർ​ച്ച​ന​ട​ന്ന​ത്. അ​ർ​ധ​രാ​ത്രി​യി​ൽ ക്ഷേ​ത്ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ച മോ​ഷ്ടാ​ക്ക​ൾ ക്ഷേ​ത്രം​ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പൂ​ട്ടു​ത​ക​ർ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ സ​മീ​പ​ത്തെ മു​റി​തു​റ​ന്ന് അ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന ഇ​രു​പ​തി​നാ​യി​രം രൂ​പ മ​തി​പ്പു​വ​രു​ന്ന കു​ത്തു​വി​ള​ക്കു​ക​ളും, പാ​ത്ര​ങ്ങ​ളും മോ​ഷ്ടി​ച്ച് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.
ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ത്ത​ന്നൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു
കോ​യ​ന്പ​ത്തൂ​ർ: കു​റ്റ​കൃ​ത്യ​ങ്ങ​ളും മ​റ്റും ത​ട​യു​ന്ന​തി​നാ​യി വെ​ള്ള​ല്ലൂ​ർ ഹൗ​സിം​ഗ് യൂ​ണി​റ്റി​ൽ 32 നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു. ജി​ല്ലാ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സു​മി​ത് സ​ര​ണ്‍ കാ​മ​റ​ക​ൾ സ്വി​ച്ച് ഓ​ണ്‍ ചെ​യ്തു. വെ​ള്ള​ലൂ​ർ ഹൗ​സിം​ഗ് യൂ​ണി​റ്റി​ൽ 2816 വീ​ടു​ക​ളി​ലാ​യി ഏ​ഴാ​യി​ര​ത്തോ​ളം പേ​രാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഇ​വി​ട​ത്തെ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​ണ് നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്.

പ​രി​ശീ​ല​നം

മ​ല​ന്പു​ഴ: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​ന്പു​ഴ ഐ​ടി​ഐ​ക്ക് സ​മീ​പ​ത്തെ മൃ​ഗ​സം​ര​ക്ഷ​ണ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ 26 മു​ത​ൽ 27 വ​രെ മു​ട്ട​ക്കോ​ഴി വ​ള​ർ​ത്ത​ലി​ൽ ര​ണ്ടു​ദി​വ​സ​ത്തെ സൗ​ജ​ന്യ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കും.
പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ത്പ​ര്യ​മു​ള​ള​വ​ർ നേ​രി​ട്ടോ ഫോ​ണ്‍ മു​ഖേ​ന​യോ ഓ​ഫീ​സ് സ​മ​യ​ങ്ങ​ളി​ൽ മു​ൻ​കൂ​ട്ടി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. ഫോ​ണ്‍ ന​ന്പ​ർ: 0491-281 5454. പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ ആ​ധാ​ർ​ന​ന്പ​റു​മാ​യി 26ന് ​രാ​വി​ലെ 10 മു​ന്പാ​യി മു​ന്പാ​യി മ​ല​ന്പു​ഴ മൃ​ഗ​സം​ര​ക്ഷ​ണ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചേ​ര​ണം.