പോ​ക്സോ കേ​സി​നെ​തി​രെ പ്ര​തി​ഷേ​ധിച്ചു
Friday, November 22, 2019 11:03 PM IST
പാ​ല​ക്കാ​ട്: വാ​ള​യാ​ർ കേ​സ് അ​ട്ടി​മ​റി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക്രി​മി​ന​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു​പ​ക​രം നീ​തി​ക്കു​വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്തി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വു് ബോ​ബ​ൻ മാ​ട്ടു​മ​ന്ത​യെ​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ​യും വേ​ട്ട​യാ​ടു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് നോ​ർ​ത്ത് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
രാ​ഷ്ടീ​യ​പ്രേ​രി​ത​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ക്സോ കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട യോ​ഗ​ത്തി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​വി.​സ​തീ​ഷ് അ​ധ്യ​ക്ഷ​നാ​യി. കെ.​ഭ​വ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചീ​ട്ടു​ക​ളി സം​ഘ​ത്തെ പി​ടി​കൂ​ടി

ചി​റ്റൂ​ർ: കൊ​ഴി​ഞ്ഞാ​ന്പാ​റ​യി​ൽ ആ​ളൊഴി​ഞ്ഞ പു​റ​ന്പോ​ക്ക് സ്ഥ​ല​ത്ത് ചീ​ട്ടു​ക​ളി ന​ട​ത്തി​യ നാ​ലം​ഗ സം​ഘ​ത്തെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ആ​ർ.​വി പു​തൂ​ർ ബാ​ബു (42), ചോ​തി​ക്ക​ൽ യേ​ശു​രാ​ജ (35) എ​രു​ത്തേ​ന്പ​തി സ്വ​ദേ​ശി​ക​ളാ​യ ജോ​ണ്‍ (39), രാ​മ​ലിം​ഗം (50) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
ചീ​ട്ടു​ക​ളി ന​ട​ന്ന സ്ഥ​ല​ത്തു നി​ന്നും 3830 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 ന് ​പൊ​തി​ക്ക​ലി​ൽ വെ​ച്ചാ​യി​രു​ന്ന ചീ​ട്ടു​ക​ളി ന​ട​ത്തി​യി​രു​ന്നത്. ​എ​സ്ഐ മ​ഹേ​ഷ് കു​മാ​ർ, എ​സ് സി​പി.​ഒ സു​രേ​ഷ്, രാ​മ​ദാ​സ്, സി.​പി.​ഒ. മാ​രായ ​ഗു​രു​വാ​യൂ​ര​പ്പ​ൻ, രാ​ജേ​ന്ദ്ര​ൻ എ​ന്നി​വരാ​ണ് ചീ​ട്ടു​ക​ളി സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നവ​ർ. അ​റ​സ്റ്റി​ലാ​യ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സ്സെ​ടു​ത്ത് സ്റ്റേ​ഷ​ൻ ജാ​മ്യം ന​ൽകി ​വി​ട്ട​യ​ച്ചു.