ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ സ​ന്ദീ​പി​ന്‍റെ ചി​കി​ത്സാ​ചെ​ല​വ് ക​ണ്ടെ​ത്താ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ൽ നാ​ട്ടി​ലെ ചെ​റു​പ്പ​ക്കാ​ർ
Friday, November 22, 2019 11:03 PM IST
വ​ട​ക്ക​ഞ്ചേ​രി: ര​ണ്ടു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ പ്ര​ധാ​നി സ്വ​ദേ​ശി സ​ന്ദീ​പി​ന്‍റെ ചി​കി​ത്സാ​ചെ​ല​വ് ക​ണ്ടെ​ത്താ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ് നാ​ട്ടി​ലെ ചെ​റു​പ്പ​ക്കാ​ർ. മ​ക​നാ​യി അ​മ്മ ശാ​ന്ത​കു​മാ​രി വൃ​ക്ക​ന​ല്കാ​ൻ സ​ന്ന​ദ്ധ​യാ​ണെ​ങ്കി​ലും വൃ​ക്ക​മാ​റ്റി വ​യ്ക്ക​ലി​ന് വ​രു​ന്ന ഭീ​മ​മാ​യ ചെ​ല​വാ​ണ് ഈ ​ദ​രി​ദ്ര കു​ടും​ബ​ത്തെ വി​ഷ​മി​പ്പി​ക്കു​ന്ന​ത്.
ഓ​പ്പ​റേ​ഷ​നും അ​നു​ബ​ന്ധ ചെ​ല​വു​ക​ൾ​ക്കാ​യി 30 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വു​വ​രും. എ​റ​ണാ​കു​ളം മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ. പ​ണം സ്വ​രൂ​പി​ച്ചാ​ൽ ജ​നു​വ​രി ആ​ദ്യ​ത്തി​ൽ ഓ​പ്പ​റേ​ഷ​ൻ ന​ട​ത്ത​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ സ്വ​ന്ത​മാ​യി ഒ​രു സെ​ന്‍റ് ഭൂ​മി പോ​ലു​മി​ല്ലാ​തെ വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന അ​മ്മ​യും ഭാ​ര്യ​യും കൈ​ക്കു​ഞ്ഞു​മ​ട​ങ്ങി​യ കു​ടും​ബ​ത്തി​ന് ഇ​ത്ര​യും ഭീ​മ​മാ​യ തു​ക ചി​ന്തി​ക്കാ​ൻ​പോ​ലും ക​ഴി​യു​ന്നി​ല്ല. ജീ​വി​ച്ച് കൊ​തി​തീ​രും​മു​ന്പേ ജീ​വി​ത​വ​ഴി​യി​ൽ മ​ങ്ങ​ലേ​ല്ക്കു​ന്ന​തി​ന്‍റെ വേ​ദ​ന 27 കാ​ര​നാ​യ ഈ ​യു​വാ​വ് സ​ഹി​ച്ചു തീ​ർ​ക്കു​ക​യാ​ണ്. നന്മയു​ടെ ഉ​റ​വ വ​റ്റാ​ത്ത മ​ന​സു​ക​ൾ ത​ങ്ങ​ളെ സ​ഹാ​യി​ക്കാ​നെ​ത്തു​മെ​ന്ന വ​ലി​യ പ്ര​തീ​ക്ഷ​യി​ലാ​ണ് ഈ ​കു​ടും​ബം. സ​ന്ദീ​പി​ന്‍റെ ചി​കി​ത്സാ​ചെ​ല​വ് ക​ണ്ടെ​ത്തു​ന്ന​തി​നു പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ര​മ ജ​യ​ൻ ചെ​യ​ർ​പേ​ഴ്സ​ണാ​യി വ​ട​ക്ക​ഞ്ചേ​രി ജ​ന​സ​ഹാ​യ കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ചാ​ണ് ഇ​പ്പോ​ൾ ഫ​ണ്ട് സ്വ​രൂ​പി​ക്ക​ൽ ന​ട​ത്തു​ന്ന​ത്. കെ.​രാ​മ​കൃ​ഷ്ണ​നാ​ണ് ക​ണ്‍​വീ​ന​ർ. ഫോ​ണ്‍: 9895 735 336. കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്കി​ന്‍റെ വ​ട​ക്ക​ഞ്ചേ​രി ശാ​ഖ​യി​ൽ സ​ന്ദീ​പി​ന്‍റെ ഭാ​ര്യ മീ​നു മു​ര​ളീ​ധ​ര​ന്‍റെ പേ​രി​ൽ ബാ​ങ്ക് അ​ക്കൗ​ണ്ട് തു​ട​ങ്ങി. അ​ക്കൗ​ണ്ട് ന​ന്പ​ർ: 40 27 610 105 62 64. ഐ​എ​ഫ്എ​സ് സി ​കെഎൽജി​ബി 0040 276. സ​ന്ദീ​പി​ന്‍റെ ഫോ​ണ്‍: 9961 363 778.