ജ​ല​സ​മൃ​ദ്ധി​യി​ൽ കാ​ഞ്ഞി​ര​പ്പു​ഴ ഡാം; കർഷകർക്ക് ആശ്വാസം
Friday, November 22, 2019 11:03 PM IST
മ​ണ്ണാ​ർ​ക്കാ​ട്: തു​ലാ​വ​ർ​ഷം മാ​റി വൃ​ശ്ചി​കം പി​റ​ന്ന​തോ​ടെ കാ​ഞ്ഞി​ര​പ്പു​ഴ ഡാം ​പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി​യി​ൽ. ജി​ല്ല​യി​ലെ മ​റ്റു ജ​ല​സം​ഭ​ര​ണി​ക​ളി​ലെ​ല്ലാം വെ​ള്ളം കു​റ​വു​ണ്ടെ​ങ്കി​ലും കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ൽ ജ​ല​സ​മൃ​ദ്ധി​യാ​ണ്.

മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ലെ പ്ര​ധാ​ന ജ​ല​സം​ഭ​ര​ണി​ക​ളി​ലൊ​ന്നാ​യ കാ​ഞ്ഞി​ര​പ്പു​ഴ​ഡാം പൂ​ർ​ണ​സം​ഭ​ര​ണ​ശേ​ഷി​യി​ലാ​ണ്. ഡാ​മി​ന്‍റെ പ്ര​ദേ​ശ​ങ്ങ​ളാ​യ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളാ​യ പാ​ല​ക്ക​യം, ഇ​രു​ന്പ​ക​ച്ചോല മ​ല​നി​ര​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണ് ഇ​പ്പോ​ഴു​മു​ള്ള​ത്. ഇ​തേ​തു​ട​ർ​ന്ന് വ്യാ​പ​ക തോ​തി​ലാ​ണ് ഡാ​മി​ന്‍റെ റി​സ​ർ​വോ​യ​റി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്.

മി​ഥു​നം, ക​ർ​ക്ക​ട​കം മാ​സ​ങ്ങ​ളി​ൽ നി​റ​യാ​റു​ള്ള രീ​തി​യി​ൽ ത​ന്നെ​യാ​ണ് ഡാ​മി​ന്‍റെ ഇ​പ്പോ​ഴ​ത്തെ സ്ഥി​തി. അ​ടു​ത്ത വേ​ന​ലി​ലേ​ക്കു​ള്ള അ​ധി​കം വെ​ള്ളം കാ​ഞ്ഞി​ര​പ്പു​ഴ ഡാം ​സം​ഭ​രി​ക്കു​ന്നു. ഈ ​സ​മ​യ​ങ്ങ​ളി​ൽ വെ​ള്ളം സം​ഭ​രി​ക്കു​ന്ന​ത് അ​ടു​ത്ത വേ​ന​ൽ​ക്കാ​ല​ത്തേ​ക്ക് ഗു​ണം​ചെ​യ്യു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ശ​ക്ത​മാ​യ വേ​ന​ലി​ൽ ജ​ന​ങ്ങ​ൾ​ക്ക് കാ​ഞ്ഞി​ര​പ്പു​ഴ വെ​ള്ളം ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​ണ്. ക​നാ​ൽ വ​ഴി​യും കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പു വ​ഴി​യും കാ​ഞ്ഞി​ര​പ്പു​ഴ, തെ​ങ്ക​ര, ത​ച്ച​ന്പാ​റ, കാ​രാ​കു​റു​ശി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലേ​ക്ക് ഇ​വി​ടെ​നി​ന്നും വെ​ള്ളം​കൊ​ണ്ടു പോ​കു​ന്ന​ത്. ഇ​തു​മൂ​ലം വേ​ന​ലി​ൽ ഈ ​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ൽ വെ​ള്ളം കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. കാ​ഞ്ഞി​ര​പ്പു​ഴ വെ​ള്ള​ത്തെ ആ​ശ്ര​യി​ച്ച് നി​ര​വ​ധി ക​ർ​ഷ​ക​രാ​ണ് കൃ​ഷി​യി​റ​ക്കാ​നു​ള്ള​ത്. കാ​ഞ്ഞി​ര​പ്പു​ഴ, തെ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ ക​ർ​ഷ​ക​ർ വെ​ള്ള​ക്ഷാ​മം കാ​ര​ണം ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ഈ ​പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ പ​ല​രും കൃ​ഷി ഉ​പേ​ക്ഷി​ച്ചി​രു​ന്നു. വെ​ള്ള​ത്തി​ന്‍റെ കു​റ​വു​മൂ​ലം ഡാ​മി​ൽ​നി​ന്നും ആ​വ​ശ്യ​മാ​യ വെ​ള്ളം തു​റ​ന്നു​വി​ടാ​ത്ത​ത് കാ​ര​ണ​വും കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം കാ​ര​ണം പ​ല​രും കൃ​ഷി ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ ഈ ​വ​ർ​ഷം ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ഉ​ണ്ടാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. ഇ​ത് കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്ക് പു​തി​യ ജീ​വ​ൻ ന​ല്കു​ക​യാ​ണ്. കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ന്‍റെ പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി യാ​യ 97.5 അ​ടി​യാ​ണ്. ഈ ​സം​ഭ​ര​ണ​ശേ​ഷി​യി​ൽ എ​ത്തി​യി​രി​ക്കു​ക​യാ​ണ് വെ​ള്ളം. എ​ന്നാ​ൽ മു​ൻ​ക​രു​ത​ലെ​ന്ന​പോ​ലെ ഡാ​മി​ൽ​നി​ന്നും ജ​ല​സേ​ച​ന വ​കു​പ്പ് വെ​ള്ളം​തു​റ​ന്നു വി​ട്ടി​ട്ടു​ണ്ട്. മൂ​ന്ന് ഷ​ട്ട​റു​ക​ൾ ന​ന്നാ​ക്കി അ​ഞ്ചു​സെ​ൻ​റീ​മീ​റ്റ​ർ വീ​തം വെ​ള്ള​മാ​ണ് ഇ​പ്പോ​ൾ തു​റ​ന്നി​രി​ക്കു​ന്ന​ത്.

ഇ​രു​ന്പ​ക​ച്ചോ​ല പു​ഴ​യി​ൽ​നി​ന്നും പാ​ല​ക്ക​യം പു​ഴ​യി​ൽ​നി​ന്നും ഇ​ര​ട്ടി​യാ​ണ് വെ​ള്ളം റി​സ​ർ​വോ​യ​റി​ൽ ഒ​ഴു​കി​യെ​ത്തു​ന്ന​ത്. കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ൽ​നി​ന്നാ​ണ് ഇ​പ്പോ​ൾ കാ​ഞ്ഞി​ര​പ്പു​ഴ, ത​ച്ച​ന്പാ​റ ,കാ​രാ​കു​റു​ശി പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ കു​ടി​വെ​ള്ള​മാ​യി വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. കാ​ഞ്ഞി​ര​പ്പു​ഴ ഡാം ​ഏ​തു ഭാ​ഗ​ത്തു​നി​ന്ന് നോ​ക്കി​യാ​ലും നി​റ​ഞ്ഞു​നി​ല്ക്കു​ന്ന സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​നാ​കും.
ഷ​ട്ട​റി​ന്‍റെ മു​ക​ളി​ലും ഇ​രു​ന്പ​ക​ചോ​ല​യി​ലും കു​രി​ശു​പ​ള്ളി​ക്കു സ​മീ​പ​ത്തെ വ്യൂ​പോ​യി​ൻ​റി​ലും പാ​ല​ക്കാ​യ​ത്തും, പാ​യ് പു​ല്ല് ഭാ​ഗ​ത്തും നി​ന്നാ​ൽ കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ന്‍റെ പ്ര​കൃ​തി​സൗ​ന്ദ​ര്യം ആ ​സ്വ​ദി​ക്കാ​നാ​കും.

നി​റ​ഞ്ഞു​നി​ല്ക്കു​ന്ന കാ​ഞ്ഞി​ര​പ്പു​ഴ ഡാം ​വി​സ്മ​യ കാ​ഴ്ച​യാ​ണ് ന​ല്കു​ന്ന​ത്. നി​ല​വി​ൽ ഡാ​മി​ന്‍റെ എ​ല്ലാ​ക​ര​ക​ളും നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.