ഡാം ​സു​ര​ക്ഷാ റി​വ്യൂ പാ​ന​ൽ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി
Wednesday, November 20, 2019 11:00 PM IST
മ​ണ്ണാ​ർ​ക്കാ​ട്: കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ൽ കേ​ന്ദ്ര വാ​ട്ട​ർ ക​മ്മീ​ഷ​ൻ ഡാം ​സു​ര​ക്ഷാ റി​വ്യൂ​പാ​ന​ൽ സം​ഘം ഡാ​മി​ന്‍റെ സു​ര​ക്ഷാ​സം​വി​ധാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി പ​രി​ശോ​ധ​ന ന​ട​ത്തി. ജി​യോ​ള​ജി​സ്റ്റു​ക​ളും വി​വി​ധ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും ഉ​ൾ​പ്പെ​ടു​ന്ന ഏ​ഴം​ഗ​സം​ഘം ഡാ​മി​ലെ​ത്തി​യ​ത്.
ഡാ​മി​ന്‍റെ മു​ക​ൾ​ഭാ​ഗം ഉ​ൾ​പ്പെ​ടെ എ​ല്ലാ​യി​ട​ത്തും സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ സം​ഘം ഗ്യാ​ല​റി​യും പ​രി​ശോ​ധി​ച്ചു. നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ഡാ​മി​ന്‍റെ പോ​രാ​യ്മ​ക​ൾ സം​ഘം ചൂ​ണ്ടി​ക്കാ​ട്ടി. ഡാം ​സു​ര​ക്ഷ ഇ​നി​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ളും സം​ഘം അ​ധി​കൃ​ത​ർ​ക്ക് ന​ല്കി. വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ഉ​ട​നേ ത​യാ​റാ​ക്കി ഇ​വ​ർ അ​ധി​കൃ​ത​ർ​ക്ക് സ​മ​ർ​പ്പി​ക്കും.