പഞ്ചായത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം: യുഡിഎഫിൽ ഭിന്നത
Wednesday, November 20, 2019 11:00 PM IST
മ​ണ്ണാ​ർ​ക്കാ​ട്: കു​മ​രം​പു​ത്തൂ​ർ പു​തി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ ചൊ​ല്ലി യു​ഡി​എ​ഫി​ൽ ഭി​ന്ന​ത. മു​ന്ന​ണി ധാ​ര​ണ പ്ര​കാ​രം ശേ​ഷി​ക്കു​ന്ന ഒ​രു​വ​ർ​ഷം കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി​ക്ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ന​ല്കു​ന്ന​തി​നെ എ​തി​ർ​ത്ത് കേ​ര​ള കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തെ​ത്തി.
പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ത​ങ്ങ​ൾ​ക്കു വേ​ണ​മെ​ന്നാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യം. 18 അം​ഗ സ​ഭ​യി​ൽ കോ​ണ്‍​ഗ്ര​സി​നും കേ​ര​ള കോ​ണ്‍​ഗ്ര​സി​നും ഓ​രോ അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. നാ​ലു​വ​ർ​ഷ​മാ​യി ഭ​ര​ണ​സ​മി​തി​യി​ലെ ഒ​രു സ്ഥാ​ന​വും ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​തി​നാ​ൽ ഒ​രു വ​ർ​ഷ​ക്കാ​ല​ത്തെ പ്ര​സി​ഡ​ൻ​റ് സ്ഥാ​ന​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് അം​ഗം ജോ​സ് കൊ​ല്ലി​യി​ൽ പ​റ​ഞ്ഞു. മാ​ത്ര​മ​ല്ല ഇ​ത്ത​ര​ത്തി​ലൊ​രു നേ​തൃ​മാ​റ്റ ധാ​ര​ണ ത​ങ്ങ​ളു​ടെ അ​റി​വി​ലി​ല്ലെ​ന്നും ജോ​സ് പ​റ​യു​ന്നു. പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന നേ​തൃ​ത്വം വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​മെ​ന്നും അ​തി​ന​നു​സ​രി​ച്ച് മു​ന്നോ​ട്ടു​ള്ള കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​മെ​ന്നും ജോ​സ് പ​റ​ഞ്ഞു. ഇ​തോ​ടെ പ്ര​സി​ഡ​ൻ​റ് തെ​ര​ഞ്ഞെ​ടു​പ്പ് യു​ഡി​എ​ഫി​ന് ത​ല​വേ​ദ​ന​യാ​കും.
18 അം​ഗ സ​ഭ​യി​ൽ യു​ഡി​എ​ഫ്-8, എ​ൽ​ഡി​എ​ഫ്-5, മ​റ്റു​ള്ള​വ​ർ 5 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല. നി​ല​വി​ൽ ര​ണ്ട് സ്വ​ത​ന്ത്ര​ൻ​മാ​ർ യു​ഡി​എ​ഫി​നും മൂ​ന്നു​പേ​ർ എ​ൽ​ഡി​എ​ഫി​നു​മാ​ണ് പി​ന്തു​ണ ന​ല്കു​ന്ന​ത്. അ​തി​നാ​ൽ ഇ​വ​രു​ടെ നി​ല​പാ​ടും നി​ർ​ണാ​യ​ക​മാ​കും.