നി​യ​മ​സ​ഹാ​യ ക്ലി​നി​ക്ക് ആ​രം​ഭി​ച്ചു
Wednesday, November 20, 2019 10:46 PM IST
ആ​ല​ത്തൂ​ർ: കേ​ര​ള സ്റ്റേ​റ്റ് ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി​യു​ടെ​യും പാ​ല​ക്കാ​ട് ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി​യു​ടെ​യും ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി​യു​ടെ​യും ത​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ത​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന സൗ​ജ​ന്യ നി​യ​മ​സ​ഹാ​യ ക്ലി​നി​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ സ​ബ് ജ​ഡ്ജി​യും ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി​യു​ടെ സെ​ക്ര​ട്ട​റി​യു​മാ​യ എം.​തു​ഷാ​ർ നി​ർ​വ​ഹി​ച്ചു.
ത​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​മ​നോ​ജ്കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി.
വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശി​നി സു​ന്ദ​ര​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ എ.​മു​ഹ​മ്മ​ദ് ഹ​നീ​ഫ മെം​ബ​ർ​മാ​രാ​യ ബീ​ന​ ജോ​സ്, എ.​എ.​ക​ബീ​ർ, സു​നി​ത ല​ക്ഷ്മ​ണ​ൻ, ആ​ർ.​ന​ട​രാ​ജ​ൻ, എ​ച്ച്. ഷ​ഫീ​ക്ക് മോ​ൻ, പ്രി​ൻ​സി രാ​ജേ​ഷ്, കെ.​കൃ​ഷ്ണ​ൻ, ജി.​ചെ​ന്താ​മ​രാ​ക്ഷ​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​ജ​യ​ന​ൻ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ആ​ർ.​രേ​ണു​കാ​ദേ​വി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പ​ഞ്ചാ​യ​ത്തി​ൽ ല​ഭി​ച്ച പ​രാ​തി​ക​ളി​ൽ സൗ​ജ​ന്യ നി​യ​മ​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി എ​ല്ലാ​മാ​സ​വും പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടു​ത​വ​ണ സി​റ്റിം​ഗ് ന​ട​ത്തു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ൻ പി.​മ​നോ​ജ് കു​മാ​ർ അ​റി​യി​ച്ചു.