കോട്ടത്തറ ഹെ​ലി​പാ​ഡി​ൽ സോ​ളാ​ർ​ പ​ദ്ധ​തി: പ്ര​തി​ഷേ​ധം ഇ​ര​ന്പു​ന്നു
Tuesday, November 19, 2019 11:38 PM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി കോ​ട്ട​ത്ത​റ​യി​ലെ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള ഹെ​ലി​പാ​ഡി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന സോ​ളാ​ർ​പ​ദ്ധ​തി നി​ർ​മ്മാ​ണ​ത്തി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നു. അ​ട്ട​പ്പാ​ടി​യി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് നി​ർ​മി​ച്ച ഹെ​ലി​പാ​ഡ് അ​തേ​പ​ടി നി​ല​നി​ർ​ത്ത​ണ​മെ​ന്നും അ​ടി​യ​ന്തി​ര ഘ​ട്ട​ങ്ങ​ളി​ൽ അ​ട്ട​പ്പാ​ടി​യി​ൽ ഇ​താ​വ​ശ്യ​മാ​ണെ​ന്നും പ​ദ്ധ​തി ന​ട​ത്തി​പ്പു സ​ർ​ക്കാ​ർ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​ഭി​പ്രാ​യം ഉ​യ​ർ​ന്നു.

അ​ട്ട​പ്പാ​ടി​ചു​ര​മോ ത​മി​ഴ്നാ​ട് ചു​ര​മോ ക​ട​ന്നു​വേ​ണം ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​മാ​യ അ​ട്ട​പ്പാ​ടി​യി​ലേ​ക്കെ​ത്താ​ൻ. ഉ​രു​ൾ​പൊ​ട്ട​ൽ, കാ​ട്ടു​തീ തു​ട​ങ്ങി​യ അ​പ​ക​ട​ഘ​ട്ട​ങ്ങ​ളി​ൽ അ​ടി​യ​ന്തി​ര​മാ​യി അ​ട്ട​പ്പാ​ടി​യി​ൽ ലാ​ൻ​ഡ് ചെ​യ്യു​ന്ന​തി​ന് ഹെ​ലി​പാ​ഡ് അ​നി​വാ​ര്യ​മാ​ണ്.

അ​ഹാ​ഡ്സ് ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നാ​യി അ​ന്ന​ത്തെ രാ​ഷ്ട്ര​പ​തി എ​പി​ജെ അ​ബ്ദു​ൾ ക​ലാം ഈ ​ഹെ​ലി​പാ​ഡി​ലാ​ണ് വ​ന്നി​റ​ങ്ങി​യ​ത്. മൂ​ന്നു​കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഇ​വി​ടെ സോ​ളാ​ർ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തോ​ടെ ഹെ​ലി​പാ​ഡ് ഇ​ല്ലാ​താ​കു​ന്നു.
അ​ട്ട​പ്പാ​ടി​യി​ൽ ഒ​ട്ട​ന​വ​ധി വി​ജ​ന​പ്ര​ദേ​ശ​ങ്ങ​ളും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും ഉ​ണ്ടെ​ന്നി​രി​ക്കെ അ​വ​യൊ​ന്നും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​തെ വി​ക​സ​നം ത​ക​ർ​ക്കു​ന്ന ത​ര​ത്തി​ൽ ഹെ​ലി​പാ​ഡി​ൽ സോ​ളാ​ർ​പ​ദ്ധ​തി നി​ർ​മാ​ണ​വു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്.

ഹെ​ലി​പാ​ഡി​നു തൊ​ട്ട​ടു​ത്താ​യി ആ​ണ് ട്രൈ​ബ​ൽ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി സ്ഥി​തി ചെ​യ്യു​ന്ന​ത്. അ​ടി​യ​ന്തി​ര​ഘ​ട്ട​ങ്ങ​ളി​ൽ എ​യ​ർ ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ഹെ​ലി​പാ​ഡ് സ​ഹാ​യ​ക​ര​മാ​കും.

സി​ന്ത​റ്റി​ക് ട്രാ​ക്കോ​ട് കൂ​ടി ഹെ​ലി​പാ​ഡ് പു​നഃ​നി​ർ​മി​ച്ചു അ​തി​ൽ കാ​യി​ക​മ​ത്സ​ര​ങ്ങ​ളും പ​രി​ശീ​ല​ന​ങ്ങ​ൾ​ക്കു​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. അ​ട്ട​പ്പാ​ടി​യി​ലെ വ​ള​ർ​ന്നു​വ​രു​ന്ന കാ​യി​ക പ്ര​തി​ഭ​ക​ൾ​ക്ക് ഇ​ത് മു​ത​ൽ​ക്കൂ​ട്ടാ​കും.

അ​ധി​കാ​ര വ​ർ​ഗ​ത്തി​ന്‍റെ തെ​റ്റാ​യ ന​യ​ങ്ങ​ൾ ജ​ന​ങ്ങ​ളി​ൽ അ​ടി​ച്ചേ​ല്പി​ക്ക​ലാ​ണ് ഹെ​ലി​പാ​ഡി​ലെ സോ​ളാ​ർ വൈ​ദ്യു​തി ഉ​ത്പാ​ദ​ന​പ​ദ്ധ​തി​യി​ലൂ​ടെ ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.