പ​തി​വു തെ​റ്റി​യി​ല്ല; ന​ടീ​ലി​ന് ബം​ഗാ​ളി​ക​ളെ​ത്തി
Tuesday, November 19, 2019 11:38 PM IST
നെന്മാറ: മ​ഴ ല​ഭി​ച്ച​തോ​ടെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വെ​ള്ള​മെ​ത്തി ന​ടീ​ൽ പ​ണി​ക​ൾ സ​ജീ​വ​മാ​യി. നെ·ാ​റ, അ​യി​ലൂ​ർ കൃ​ഷി​ഭ​വ​നു​ക​ൾ​ക്കു കീ​ഴി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് ന​ടീ​ൽ തു​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ല​ഭി​ച്ച ന​ല്ല​മ​ഴ​യി​ൽ വെ​ള്ളം​കെ​ട്ടി നി​ർ​ത്തി ഉ​ഴു​തു​മ​റി​ച്ചാ​ണ് ക​ർ​ഷ​ക​ർ ന​ടീ​ൽ പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി​യ​ത്.

തൊ​ഴി​ലാ​ളി​ക്ഷാ​മം​മൂ​ലം ഇ​ത്ത​വ​ണ​യും ന​ടീ​ലി​ന് ബം​ഗാ​ളി​ക​ളെ​യാ​ണ് ക​ർ​ഷ​ക​ർ ആ​ശ്ര​യി​ക്കു​ന്ന​ത്. അ​യി​ലൂ​ർ, ക​യ്പ​ഞ്ചേ​രി, ക​ണ്ണി​യ​മം​ഗ​ലം പാ​ട​ശേ​ഖ​ര​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന ന​ടീ​ൽ പ​ണി​ക​ൾ​ക്ക് എ​ത്തി​യ​ത്. ബം​ഗാ​ളി​ലെ പ​ശ്ചി​മ കൊ​ൽ​ക്ക​ത്ത​യി​ൽ​നി​ന്നു​ള്ള സ​ഹാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്.

ഞാ​റ്റ​ടി പ​റി​ച്ചു ന​ടീ​ൽ ന​ട​ത്തു​ന്ന​തി​ന് ഏ​ക്ക​റി​ന് 4000 രൂ​പ​യാ​ണ് കൂ​ലി​യാ​യി വാ​ങ്ങു​ന്ന​ത്. കു​റ​ച്ചു​ദി​വ​സ​ത്തെ മൂ​പ്പു കു​റ​വു​ണ്ടെ​ങ്കി​ലും പോ​ത്തു​ണ്ടി വെ​ള്ള​മെ​ത്തു​ന്ന​തി​നു മു​ന്പാ​യി ന​ടീ​ൽ ന​ട​ത്തു​ക​യാ​ണ്. 22നു ​പോ​ത്തു​ണ്ടി ഡാം ​വെ​ള്ളം കൃ​ഷി​യാ​വ​ശ്യ​ത്തി​നു ഇ​ട​തു​വ​ല​തു ക​നാ​ലു​ക​ളി​ലേ​യ്ക്ക് തു​റ​ക്കും. ഡാം ​വെ​ള്ളം തു​റ​ക്കു​ന്ന നാ​ൾ മ​ഴ​പെ​യ്യു​ന്ന​ത് പ​തി​വാ​ണെ​ന്നും ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. ഇ​തി​നു​മു​ന്പാ​യി ന​ടീ​ൽ പൂ​ർ​ത്തി​യാ​യാ​ൽ ഒ​ന്നാം വ​ള​പ്ര​യോ​ഗം ന​ട​ത്താ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്.

ആ​ഴ്ച​ക​ൾ​ക്കു മു​ന്പാ​യി ഞാ​റ്റ​ടി ത​യാ​റാ​ക്കി ഡാം ​വെ​ള്ള​മെ​ത്തു​ന്ന​തി​നു മു​ന്പാ​യി ന​ടീ​ൽ ന​ട​ത്തി​യാ​ൽ വി​ള​വെ​ടു​പ്പു​കാ​ല​ത്ത് പൂ​ർ​ണ​തോ​തി​ൽ വെ​ള്ളം​കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ഷ​ക​ർ. പോ​ത്തു​ണ്ടി സ​മ​ഗ്ര കു​ടി​വെ​ള്ള​പ​ദ്ധ​തി വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യ്ക്കും കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്ന​തി​നു ഉ​പ​കാ​ര​പ്ര​ദ​മാ​ണെ​ങ്കി​ലും കൃ​ഷി​യി​റ​ക്കി​യ ക​ർ​ഷ​ക​ർ​ക്ക് ഭീ​ഷ​ണി​യാ​കു​മോ​യെ​ന്ന ചി​ന്ത​യും ക​ർ​ഷ​ക​ർ​ക്കി​ട​യി​ലു​ണ്ട്.