അ​ന്താ​രാ​ഷ്ട്ര ബാ​ലാ​വ​കാ​ശ ദി​നം: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്
Tuesday, November 19, 2019 11:34 PM IST
പാ​ല​ക്കാ​ട്: അ​ന്താ​രാ​ഷ്ട്ര ബാ​ലാ​വ​കാ​ശ ദി​നം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്നു​രാ​വി​ലെ 10 ന് ​ഓ​യി​സ്ക ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ൽ ശി​ശു​ക്ഷേ​മ​സ​മി​തി ചെ​യ​ർ​മാ​ൻ മ​രി​യ ജെ​റി​യാ​ർ​ഡ് നി​ർ​വ​ഹി​ക്കും. ജി​ല്ലാ വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സ​ർ മീ​ര അ​ധ്യ​ക്ഷ​യാ​കും. ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ബോ​ർ​ഡ് മെ​ന്പ​ർ സി.​പി മാ​യ മു​ഖ്യാ​തി​ഥി​യാ​കും. ഉ​പ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ പി.​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ എ​സ്.​ശു​ഭ, പാ​ല​ക്കാ​ട് ചൈ​ൽ​ഡ് ലൈ​ൻ (കൊ​ളാ​ബ്) ഡ​യ​റ​ക്ട​ർ ഫാ.​ജോ​ർ​ജ് പു​ത്ത​ൻ​ചി​റ, ഓ​യി​സ്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പാ​ല​ക്കാ​ട് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​സ്.​ശാ​ന്താ​ദേ​വി പ​ങ്കെ​ടു​ക്കും.

ജി​ല്ല​യി​ലെ വി​വി​ധ ശി​ശു സം​ര​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​യും കു​ട്ടി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ങ്ങ​ളെ​യും അ​വ​കാ​ശ​ങ്ങ​ളെ​യും കു​റി​ച്ചു​ള​ള ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തും. തു​ട​ർ​ന്ന് ശി​ശു സൗ​ഹൃ​ദ സ​മൂ​ഹം എ​ന്ന വി​ഷ​യ​ത്തി​ൽ ച​ർ​ച്ച​യും ആ​ശ​യ രൂ​പീ​ക​ര​ണ​വും ന​ട​ക്കും. സ​മാ​പ​ന പ​രി​പാ​ടി​യും പ്ര​ശ്നോ​ത്ത​രി മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു​ള​ള സ​മ്മാ​ന​ദാ​ന​വും വൈ​കു​ന്നേ​രം മൂ​ന്നി​ന് ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി സെ​ക്ര​ട്ട​റി എം.​തു​ഷാ​ർ നി​ർ​വ​ഹി​ക്കും.