മ​ണ്ണാ​ർ​ക്കാ​ട് ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലേ​യ്ക്ക് ക​ർ​ഷ​ക മാ​ർ​ച്ചി​ലും ധ​ർ​ണ​യി​ലും പ്രതിഷേധമിരന്പി
Tuesday, November 19, 2019 11:32 PM IST
മ​ണ്ണാ​ർ​ക്കാ​ട്: എ​ട​ത്ത​നാ​ട്ടു​ക​ര, തി​രു​വി​ഴാം​കു​ന്ന്, ക​ണ്ട​മം​ഗ​ലം, മൈ​ലാം​പാ​ടം, ത​ത്തേ​ങ്ങ​ലം, മെ​ഴു​കും​പാ​റ, ആ​ന​മൂ​ളി, അ​ട്ട​പ്പാ​ടി, പൂ​ഞ്ചോ​ല, ഇ​രു​ന്പ​ക​ച്ചോ​ല, പാ​ല​ക്ക​യം, മൂ​ന്നേ​ക്ക​ർ, ക​ല്ല​ടി​ക്കോ​ട് തു​ട​ങ്ങി​യ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലെ മ​നു​ഷ്യ​രു​ടെ ജീ​വ​ൻ വ​ന്യ​ജീ​വി​ക​ളി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കു​ക, മൃ​ഗ​ങ്ങ​ളു​ടെ ജീ​വ​നേ​ക്കാ​ൾ കൂ​ടു​ത​ൽ സം​ര​ക്ഷ​ണം മ​നു​ഷ്യ​ജീ​വ​ന് കൊ​ടു​ത്തു​കൊ​ണ്ട് വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മം ഭേദ​ഗ​തി ചെ​യ്യു​ക, എ​ല്ലാ വ​ർ​ഷ​വും വി​ദ​ഗ്ദ ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ച് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തു​ക, ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചി​രി​ക്കു​ന്ന വ​ന്യ​ജീ​വി​ക​ളു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്കു​ക, ഒ​രു ജ​ന​വാ​സ മേ​ഖ​ല​യി​ൽ​നി​ന്നും പി​ടി​കൂ​ടു​ന്ന വ​ന്യ​ജീ​വി​ക​ളെ മ​റ്റൊ​രു ജ​ന​വാ​സ​മേ​ഖ​ല​യി​ൽ കൊ​ണ്ടു​പോ​യി​വി​ട്ട് ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്ന വ​നം​വ​കു​പ്പി​ന്‍റെ ന​യം അ​വ​സാ​നി​പ്പി​ക്കു​ക, റെ​യി​ൽ വൈ​ദ്യു​ത​വേ​ലി സ്ഥാ​പി​ക്കു​ക, സൗ​രോ​ർ​ജ വൈ​ദ്യു​ത​വേ​ലി​യി​ൽ മു​ഴു​വ​ൻ സ​മ​യ​വും വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​ൻ മ​തി​യാ​യ ത​ര​ത്തി​ലു​ള്ള സൗ​രോ​ർ​ജ പാ​ന​ലു​ക​ൾ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥാ​പി​ക്കു​ക, ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ഭീ​ഷ​ണി നേ​രി​ടു​ന്ന പ്ര​ദേ​ശ​വാ​സി​ക​ളാ​യ ക​ർ​ഷ​ക​രെ​ത്ത​ന്നെ സൗ​രോ​ർ​ജ വൈ​ദ്യു​ത​വേ​ലി സം​ര​ക്ഷ​ണ ജോ​ലി​ക്കാ​യി നി​യോ​ഗി​ക്കു​ക, കൃ​ഷി​ഭൂ​മി​യി​ൽ പ്ര​വേ​ശി​ച്ച് കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് നാ​ശ​ന​ഷ്ടം വ​രു​ത്തു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ തു​ര​ത്തി​യോ​ടി​ക്കാ​ൻ ക​ർ​ഷ​ക​ർ​ക്ക് അ​നു​വാ​ദം ന​ല്കു​ക, ക​ർ​ഷ​ക അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക, കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ന്യാ​യ​വി​ല സാ​ധ്യ​മാ​ക്കു​ക, വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണം മൂ​ലം വി​ള​നാ​ശം സം​ഭ​വി​ക്കു​ന്ന​വ​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം കാ​ർ​ഷി​ക​വി​ള​ക​ളു​ടെ ഉ​ത്പാ​ദ​ന കാ​ല​യ​ള​വും ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യും ക​ണ​ക്കി​ലെ​ടു​ത്തു കാ​ലാ​നു​സൃ​ത​മാ​യി പു​തു​ക്കി നി​ശ്ച​യി​ക്കു​ക, ന​ഷ്ട​പ​രി​ഹാ​ര വി​ത​ര​ണ​ത്തി​നു​ള്ള കാ​ല​താ​മ​സം ഒ​ഴി​വാ​ക്കു​ക, ഓ​രോ പ്ര​ദേ​ശ​ത്തെ​യും പ്ര​ശ്നം സ​മ​ഗ്ര​മാ​യി പ​ഠി​ക്കാ​ൻ ക​ർ​ഷ​ക​രെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി വി​ദ​ഗ്ദ്ധ സ​മി​തി​ക​ളെ നി​യ​മി​ക്കു​ക, കു​ടി​യേ​റ്റ ക​ർ​ഷ​ക​രെ കൈ​യേ​റ്റ​ക്കാ​രാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക, ക​ർ​ഷ​ക​രോ​ടു​ള്ള വ​നം​വ​കു​പ്പി​ന്‍റെ ശ​ത്രു​താ മ​നോ​ഭാ​വം അ​വ​സാ​നി​പ്പി​ക്കു​ക, ക​ർ​ഷ​ക​രു​ടെ ജീ​വ​നും നി​ല​നി​ല്പി​നും ഉ​ത​കു​ന്ന​വി​ധം വ​നം​വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കി ന​ട​പ്പി​ലാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​ന്ന​യി​ച്ചു ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട് ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലേ​യ്ക്ക് ന​ട​ത്തി​യ ക​ർ​ഷ​ക പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ലും ധ​ർ​ണ​യി​ലും വ​ന്പി​ച്ച ക​ർ​ഷ​ക പ്ര​തി​ഷേ​ധം ഉ​ണ​ർ​ന്നു.

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജോ വ​ട്ടു​കു​ന്നേ​ൽ ആ​മു​ഖ​പ്ര​ഭ​ാഷ​ണം ന​ട​ത്തി. മ​ണ്ണാ​ർ​ക്കാ​ട് കെ.​ടി.​എം ഹൈ​സ്കൂ​ൾ പ​രി​സ​ര​ത്തു​നി​ന്നും ആ​രം​ഭി​ച്ച ക​ർ​ഷ​ക പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് ക​ർ​മം ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് രൂ​പ​ത ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജോ​ർ​ജ് തു​രു​ത്തി​പ്പ​ള്ളി നി​ർ​വ​ഹി​ച്ചു.

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ സ​മി​തി സെ​ക്ര​ട്ട​റി ജോ​ർ​ജ് കോ​യി​ക്ക​ൽ ധ​ർ​ണാ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​താ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത സെ​ക്ര​ട്ട​റി അ​ഡ്വ. ബോ​ബി പൂ​വ​ത്തി​ങ്ക​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഗ്ലോ​ബ​ൽ സ​മി​തി സെ​ക്ര​ട്ട​റി മോ​ഹ​ൻ ഐ​സ​ക്, രൂ​പ​ത ട്ര​ഷ​റ​ർ മാ​ത്യു ക​ല്ല​ടി​ക്കോ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ ജോ​മി മാ​ളി​യേ​ക്ക​ൽ സ്വാ​ഗ​ത​വും സ​മ​ര​സ​മി​തി ക​ണ്‍​വീ​ന​ർ ജോ​സ് കാ​ട്രു​കു​ടി​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

മ​ണ്ണാ​ർ​ക്കാ​ട് ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​ജി പ​ടി​പ്പു​ര​യ്ക്ക​ൽ, കാ​ഞ്ഞി​ര​പ്പു​ഴ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ബാ​ബു പ്രാ​ക്കു​ഴി​യി​ൽ, പൊ​ന്നം​കോ​ട് ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ബെ​ന്നി ചി​റ്റേ​ട്ട്, സ​ജീ​വ് മാ​ത്യു നെ​ടും​പു​റ​ത്ത്, സ​മ​ര​സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ സോ​ണി പ്ലാ​ത്തോ​ട്ട​ത്തി​ൽ, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​രാ​യ ലാ​ലു താ​ന്നി​പ്പൊ​തി​യി​ൽ, ഡേ​വി​സ് ചാ​ലി​ശേ​രി, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​സ് മു​ക്ക​ട, സ്വ​പ്ന ജെ​യിം​സ്, ഷേ​ർ​ളി റാ​വു, സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ. റെ​ജി​മോ​ൻ ജോ​സ​ഫ്, സ​ണ്ണി ഏ​റ​നാ​ട്ട്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ജീ​ജോ അ​റ​യ്ക്ക​ൽ, ജോ​സ് അ​ബ്ര​ഹാം തെ​ങ്ങും​പ​ള്ളി​ൽ, സ​ണ്ണി കെ.​സി ക​ല​ങ്ങോ​ട്ടി​ൽ, ജെ​യിം​സ് പാ​റ​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി. ര​ണ്ടാ​യി​ര​ത്തോ​ളം ആ​ളു​ക​ൾ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ലും ധ​ർ​ണ​യി​ലും പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് തോ​മ​സ് ആ​ന്‍റ്ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ൾ മ​ണ്ണാ​ർ​ക്കാ​ട് ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സു​നി​ൽ കു​മാ​റി​ന് റേ​യ്ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ആ​ഷി​ഖ് അ​ലി മു​ഖേ​ന നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു. ഉ​ന്ന​യി​ച്ച ക​ർ​ഷ​ക പ്ര​ശ്ന​ങ്ങ​ളി​ൽ അ​ടി​യ​ന്തി​ര പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ന്നും സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.