വ​ന​വി​ജ്ഞാ​ന​കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​സ്ഥി​തി പ​ഠ​ന​ക്യാ​ന്പു​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണം
Monday, November 18, 2019 11:01 PM IST
വ​ട​ക്ക​ഞ്ചേ​രി: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ച്ച് കു​തി​രാ​ൻ മ​ല​യി​ലെ വ​ന​വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​സ്ഥി​തി പ​ഠ​ന​ക്യാ​ന്പു​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്നു.

സോ​ഷ്യ​ൽ ഫോ​റ​സ്ട്രി​യു​ടെ കീ​ഴി​ലു​ള്ള ഇ​വി​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ്ര​വേ​ശ​ന​മി​ല്ല. പ്ര​വേ​ശ​നം ന​ല്ക​ണ​മെ​ങ്കി​ൽ ഉ​യ​ർ​ന്ന അ​ധി​കൃ​ത​രു​ടെ അ​നു​മ​തി വേ​ണ​മെ​ന്ന് സ്ഥ​ല​ത്തു​ള്ള ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ പ​റ​യു​ന്പോ​ൾ ത​ന്നെ മ​റ്റാ​ളു​ക​ളെ​യെ​ല്ലാം അ​വി​ടേ​യ്ക്ക് ക​ട​ത്തി​വി​ടു​ന്നു​മു​ണ്ട്.
വ​ന​ത്തെ​ക്കു​റി​ച്ച് അ​ടു​ത്ത് അ​റി​യാ​നാ​ണ് വ​ന​വി​ജ്ഞാ​ന​കേ​ന്ദ്രം എ​ന്ന പേ​രി​ൽ സോ​ഷ്യ​ൽ ഫോ​റ​സ്ട്രി​യു​ടെ 40 ഏ​ക്ക​ർ വ​ന​പ്ര​ദേ​ശം വി​നി​യോ​ഗി​ക്കു​ന്ന​ത്. ഇ​വി​ടെ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​റു​ടെ കാ​ര്യാ​ല​യ​വും ക്യാ​ന്പു​ക​ൾ ന​ട​ത്തു​ന്ന​തി​നു​ള്ള മ​റ്റു അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കാ​ട്ടു​സ​സ്യ​ങ്ങ​ൾ, മ​ര​ങ്ങ​ൾ, മൃ​ഗ​ങ്ങ​ൾ, ഒൗ​ഷ​ധ​ചെ​ടി​ക​ൾ തു​ട​ങ്ങി​യ​വ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന സ്ഥ​ല​ത്തേ​ക്ക് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വി​ല​ക്കു ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് എ​ന്തി​നാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കാ​ൻ അ​ധി​കൃ​ത​രും ത​യാ​റ​ല്ല. സ്ഥ​ല​ത്തെ​ക്കു​റി​ച്ച് പു​റ​മെ​യു​ള്ള​വ​ർ അ​റി​ഞ്ഞ് വ​ന​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​യാ​ൻ മാ​ധ്യ​മ​ങ്ങ​ളു​ടെ ഇ​ട​പെ​ട​ൽ ന​ല്ല​താ​ണെ​ന്നി​രി​ക്കേ എ​ന്തോ നി​ഗൂ​ഢ​ത ഒ​ളി​ഞ്ഞി​രി​ക്കു​ന്ന രീ​തി​യി​ലാ​ണ് മാ​ധ്യ​പ്ര​വ​ർ​ത്ത​ക​രെ പ്ര​വേ​ശി​പ്പാ​ക്കാ​ത്ത​തെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.