ബ​സു​ക​ളി​ൽ അ​ടി​യ​ന്ത​ര ര​ക്ഷാ​ക​വാ​ടം നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ
Saturday, November 16, 2019 12:53 AM IST
ചി​റ്റൂ​ർ: ബ​സു​ക​ളി​ൽ അ​പ​ക​ട​മു​ണ്ടാ​യാ​ൽ യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ത്തി​ക്കാ​നു​ള്ള എ​മ​ർ​ജ​ൻ​സി ഗേ​റ്റ് നി​ർ​ബ ന്ധ​മാ​യും ഏ​ർ​പ്പെ​ടു​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട ആ​ർ​ടി​ഒ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി ക്ക​ണ​മെ​ന്ന ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം ശ​ക്തം. മി​ക്ക സ്വ​കാ​ര്യ ബ​സ​ക​ൾ ത​ന്നി​ഷ്ട​പ്ര​കാ​രം ബ​സി​ന​ക​ത്ത് ക്രോ​സ് ബാ​റു​ക​ൾ പി​ടി​പ്പി​ക്കു​ന്ന​തും യാ​ത്ര​ക്കാ​ർ​ക്ക് വി​ഷ​മം സൃ​ഷ്ടി​ക്കു​ന്നു.
ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ക​ല്യാ​ണ പേ​പ്പ​ട്ട കോ​രി​യാ​ർ​ച്ച​ള്ള​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ബ​സ് റോ​ഡു​വ​ക്ക​ത്തെ ഇ​ല​ക്ടി​ക്ക് പോ​സ്റ്റി​ലും മ​ര​ത്തി​ലും ഇ​ടി​ച്ചു​മ​റി​ഞ്ഞ അ​പ​ക​ടം ന​ട​ന്നി​രു​ന്നു. ബ​സ് ഇ​ട​തു വ​ശ​ത്തു മ​റി​ഞ്ഞ​തി​നാ​ൽ ഗേ​റ്റ് അ​ടി​യി​ലാ​യ​തി​നാ​ൽ യാ​ത്ര​ക്കാ​ർ​ക്കാ​ർ പു​റ​ത്തു ക​ട​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യി. ബ​സി​ന​ക​ത്ത് വി​ദ്യാ​ർ​ത്ഥി​ക​ൾ ഉ​ൾ​പ്പെ​ടെ അ​റു​പ​തു യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ടം ന​ട​ന്നാ​ൽ യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ത്തി​ക്കാ​നു​ള്ള എ​മ​ർ​ജെ​ൻ​സി ഗേ​റ്റും ഉ​ണ്ട​യി​രു​ന്നി​ല്ല. ബ​സി​ന്‍റെ പി​ൻ​ഭാ​ഗ​ത്തും വ​ശ​ങ്ങ​ളി​ലും ബ​സി​ന​ക​ത്തു​ന്ന
ണ്ടാ​യി​രു​ന്ന​വ​ർ പു​റ​ത്തു​വ​രാ​ൻ ക​ഴി​യാ​ത്ത​വി​ധം ഇ​രു​ന്പു ക​ന്പി​ക​ളും സ്ഥാ​പി​ച്ചി​രു​ന്നു. ഇ​ത്ത​രം ത​ട​സ​ങ്ങ​ൾ​മൂ​ലം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബ​സി​ന​ക​ത്തു​പ്പെ​ട്ട​വ​രെ പു​റ​ത്തെ​ടു​ക്കാ​ൻ ഏ​റെ കാ​ല​താ​മ​സ​മു​ണ്ടാ​യി.
ബ​സി​ന​ക​ത്ത് പ​ര​സ്പ​രം ച​വി​ട്ടി​യും മേ​ൽ​ക്കു​മേ​ൽ വീ​ണു​മാ​ണ് കൂ​ടു​ത​ൽ​പേ​ർ​ക്കും പ​രി​ക്കേ​റ്റ​ത്. അ​പ​ക​ടം ന​ട​ന്ന​ത് വീ​ടു​ക​ൾ​ക്കും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും മു​ന്നി​ലാ​യ​തി​നാ​ലാ​ണ് ഉ​ട​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ ക​ഴി​ഞ്ഞ​ത്.
എ​ന്നാ​ൽ ക​ന്പി​ക​ൾ​ക​ൾ​ക്കി​ട​യി​ലൂ​ടെ യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൂ​ടു​ത​ൽ പ​രി​ക്കേ​ല്ക്കാ​ൻ കാ​ര​ണ​മാ​യി. ചി​ല സ്വ​കാ​ര്യ ക​ന്പ​നി​ക​ളി​ൽ ജോ​ലി​ക്കു കൊ​ണ്ടു​പോ​കു​ന്ന​വ​ർ സ​ഞ്ച​രി​ക്കു​ന്ന ബ​സു​ക​ളി​ലും അ​ടി​യ​ന്ത ര​ക്ഷാ​ക​വാ​ടം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. പ​ത്തു​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ നീ​ണ്ട ബ​സു​ക​ളി​ൽ മു​ൻ​ഭാ​ഗ​ത്ത് ഒ​രു ഗേ​റ്റ് മാ​ത്ര​മാ​ണു​ള്ള​ത്.
ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടാ​ൽ യാ​ത്ര​ക്കാ​ർ പു​റ​ത്തു വ​രു​ന്ന​ത് ഏ​റെ ദു​ഷ്ക​ര​മാ​ണ്. ബ​സ് ഉ​ൾ​പ്പെ​ടെ യാ​ത്രാ വാ​ഹ​ന​ങ്ങ​ളി​ൽ എ​മ​ർ​ജ​ൻ​സി ഗേ​റ്റ് നി​ർ​ബ​ന്ധ​മാ​ണെ​ങ്കി​ലും പ​ല വാ​ഹ​ന​ങ്ങ​ളും ഇ​ത്ത​രം വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്ക​പ്പെ​ടാ​റു​മി​ല്ല.