നെ​ല്ലു​സം​ഭ​ര​ണം ജില്ലയിൽ 40000 മെ​ട്രി​ക് ട​ണ്‍ ക​വിഞ്ഞു
Saturday, November 16, 2019 12:53 AM IST
പാലക്കാട്: ജി​ല്ല​യി​ൽ ഒ​ന്നാം​വി​ള കൊ​യ്ത്ത് തീ​രാ​ൻ ആ​ഴ്ച​ക​ൾ അ​വ​ശേ​ഷി​ക്ക​വേ സ​പ്ലൈ​കോ ഇ​തു​വ​രെ സം​ഭ​രി​ച്ച​ത് 40000 മെ​ട്രി​ക് ട​ണ്ണി​ലേ​റെ നെ​ല്ല്. സെ​പ്തം​ബ​ർ മു​ത​ൽ ഡി​സം​ബ​ർ വ​രെ​യാ​ണ് ഒ​ന്നാം വി​ള കൊ​യ്ത്ത് കാ​ലം. ഒ​ക്ടോ​ബ​ർ മു​ത​ലാ​ണ് സ​പ്ലൈ​കോ ക​ർ​ഷ​ക​രി​ൽ നി​ന്നും ഏ​ജ​ന്‍റു​മാ​ർ മു​ഖേ​ന നെ​ല്ല് സം​ഭ​രി​ക്കു​ന്ന​ത്. ന​വം​ബ​ർ 14 വ​രെ ആ​ല​ത്തൂ​ർ താ​ലൂ​ക്കി​ൽ നി​ന്നും 13,937 മെ​ട്രി​ക് ട​ണ്‍ നെ​ല്ലാ​ണ് സം​ഭ​രി​ച്ച​ത്. ചി​റ്റൂ​ർ താ​ലൂ​ക്കി​ൽ നി​ന്നും 16,876 മെ​ട്രി​ക് ട​ണ്‍ നെ​ല്ലും സം​ഭ​രി​ച്ചു ക​ഴി​ഞ്ഞു. മ​ണ്ണാ​ർ​ക്കാ​ട് 2, ഒ​റ്റ​പ്പാ​ലം 177, പാ​ല​ക്കാ​ട് 8648, പ​ട്ടാ​ന്പി 451 മെ​ട്രി​ക് ട​ണ്‍ എ​ന്നീ അ​ള​വു​ക​ളി​ലു​ള്ള നെ​ല്ലാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ സ​പ്ലൈ​കോ സം​ഭ​രി​ച്ച​ത്. നി​ല​വി​ലെ സം​ഭ​ര​ണ​വി​ല പ്ര​കാ​രം ഏ​ക​ദേ​ശം 100 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ നെ​ല്ല് സ​പ്ലൈ​കോ സം​ഭ​രി​ച്ചു ക​ഴി​ഞ്ഞു. ഒ​ന്നാം​വി​ള കൊ​യ്ത്തി​ന് മു​ന്നോ​ടി​യാ​യി ഇ​പ്രാ​വ​ശ്യം 49,341 ക​ർ​ഷ​ക​രാ​ണ് സ​പ്ലൈ​കോ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.
2018- 19 കാ​ല​ത്തെ ര​ണ്ടാം​വി​ള കൊ​യ്ത്തി​ൽ 45,893 ക​ർ​ഷ​ക​രി​ൽ നി​ന്നാ​യി 164214330 കി​ലോ​ഗ്രാം നെ​ല്ലാ​ണ് സം​ഭ​രി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ 398 ക​ർ​ഷ​ക​ർ​ക്ക് മാ​ത്ര​മേ തു​ക ന​ൽ​കാ​നു​ള്ളൂ​വെ​ന്ന് പാ​ഡി മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. 45893 ക​ർ​ഷ​ക​രി​ൽ 45093 ക​ർ​ഷ​ക​ർ​ക്ക് ബാ​ങ്ക് വാ​യ്പ​യാ​യും 800 പേ​ർ​ക്ക് സ​പ്ലൈ​കോ നേ​രി​ട്ടു​മാ​ണ് തു​ക കൈ​മാ​റു​ന്ന​ത്.