ശ്രീ​കൃ​ഷ്ണ​പു​രം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ദേ​ശീ​യ പു​ര​സ്കാ​രം
Saturday, November 16, 2019 12:53 AM IST
ശ്രീ​കൃ​ഷ്ണ​പു​രം: മി​ക​ച്ച കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ന​ൽ​കു​ന്ന എ​ൻ.​ക്യു.​എ.​എ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ശ്രീ​കൃ​ഷ്ണ​പു​രം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് ല​ഭി​ച്ചു.​ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ,ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​രോ​ഗ്യ വ​കു​പ്പു മ​ന്ത്രി കെ.​കെ.​ഷൈ​ല​ജ ടീ​ച്ച​റി​ൽ
നി​ന്നും പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.​സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ മി​ക​ച്ച കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്കു​ള്ള കാ​ഷ് അ​ക്ര​ഡി​റ്റേ​ഷ​നും ഇ​തോ​ടൊ​പ്പം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു ല​ഭി​ച്ചു.

സ്ത്രീധനം ആവശ്യപ്പെട്ട് ഭാ​ര്യ​യെ
പീ​ഡിപ്പി​ച്ച പോ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ

കോ​യ​ന്പ​ത്തൂ​ർ: സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഭാ​ര്യ​യെ പീ​ഡി​പ്പി​ച്ച പോ​ലീ​സു​കാ​നെ അ​റ​സ്റ്റു​ചെ​യ്തു. പൊ​ള്ളാ​ച്ചി തി​പ്പം​പ്പ​ട്ടി ജ​യ​കു​മാ​ർ (28) ആ​ണ് ഭാ​ര്യ വെ​ങ്കി​ട്ടാ​പു​രം കീ​ർ​ത്ത​ന (23)യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ​ത്.
ഒ​ന്ന​ര​വ​ർ​ഷം മു​ന്പാ​ണ് ജ​യ​കു​മാ​റും കീ​ർ​ത്ത​ന​യും വി​വാ​ഹി​ത​രാ​യ​ത്. കീ​ർ​ത്ത​ന​യു​ടെ വീ​ട്ടി​ൽ​നി​ന്നും കൂ​ടു​ത​ൽ പ​ണ​വും സ്വ​ർ​ണ​വും കൊ​ണ്ടു​വ​രാ​നാ​വ​ശ്യ​പ്പെ​ട്ടു പീ​ഡി​പ്പി​ക്കു​ന്ന​ത് പ​തി​വാ​യ​തി​നെ തു​ട​ർ​ന്ന് കീ​ർ​ത്ത​ന ഓ​ൾ വി​മ​ൻ​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ല്കി​യ​തി​നാ​ൽ ജ​യ​കു​മാ​റി​നെ അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു.