കൃ​ഷി​യി​ട​ത്തി​ലെ ത​ർ​ക്കം: പ്ര​തി​ക്ക് ഒ​രു വ​ർ​ഷം ത​ട​വും പി​ഴ​യും
Saturday, November 16, 2019 12:51 AM IST
പാലക്കാട്: കൃ​ഷി​യി​ട​ത്തി​ൽ ആ​ട് മേ​യ്ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ലെ പ്ര​തി​ക്ക് ഒ​രു വ​ർ​ഷം ത​ട​വും 10000 രൂ​പ പി​ഴ​യും പാ​ല​ക്കാ​ട് ഫ​സ്റ്റ് ക്ലാ​സ്സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ശി​ക്ഷ വി​ധി​ച്ചു. ക​രി​യ​ങ്കോ​ട് ആ​നി​ക്കോ​ട് സ്വ​ദേ​ശി അ​നി​ൽ​കു​മാ​റി​നാ​ണു പൊ​തി​മ​ഠം രാ​ഘ​വ​ൻ എ​ന്ന​യാ​ളു​ടെ പ​രാ​തി​യി​ൽ ശി​ക്ഷ ല​ഭി​ച്ച​ത്. 2015 മെ​യ് 21 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.
രാ​ഘ​വ​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ അ​നി​ൽ​കു​മാ​ർ ആ​ട് മേ​യ്ക്കു​ന്ന​ത് ത​ട​ഞ്ഞ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ അ​നി​ൽ​കു​മാ​ർ വ​ടി​കൊ​ണ്ട് രാ​ഘ​വ​നെ ത​ല്ലി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. കോ​ട്ടാ​യി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പ്രോ​സി​ക്യു​ഷ​ന് വേ​ണ്ടി അ​സി​സ്റ്റ​ന്‍റ് പ​ബ്ലി​ക് പ്രോ​സി​ക്യൂട്ട​ർ സീ​നി​യ​ർ ഗ്രേ​ഡ് കെ. ​ഷീ​ബ ഹാ​ജ​രാ​യി.