നി​ർ​ത്തി​യി​ട്ടി​രു​ന്ന ടാ​ങ്ക​ർ ലോ​റി​യ്ക്കു പി​ന്നി​ൽ കാ​റി​ടി​ച്ചു ക​യ​റി യു​വാ​വ് മ​രി​ച്ചു
Friday, November 15, 2019 11:32 PM IST
പാ​ല​ക്കാ​ട്: നി​ർ​ത്തി​യി​ട്ടി​രു​ന്ന പാ​ച​ക വാ​ത​ക ടാ​ങ്ക​റി​ന് പിറ​കി​ൽ കാ​റി​ടി​ച്ച് ക​യ​റി യു​വാ​വ് മ​രി​ച്ചു. ആ​റു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പെ​രി​ന്ത​ൽ​മ​ണ്ണ ചേ​ല​ക്കാ​ട് പ​രു​ത്തി​യി​ൽ വീ​ട്ടി​ൽ കു​ഞ്ഞി​മു​ഹ​മ്മ​ദ് ഹാ​ജി​യു​ടെ മ​ക​ൻ മ​സ്റൂ​ൾ (23) മ​രി​ച്ച​ത്.

കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന കൂ​ട്ടു​കാ​രാ​യ പെ​രി​ന്ത​ൽ​മ​ണ്ണ കാ​പ്പ് വെ​ട്ട​ത്തൂ​ർ തേ​ല​ക്കാ​ട് ഇ​ല്ല​റ​ക്ക​ൽ അ​ഖി​ൽ (22), തേ​ല​ക്കാ​ട് ചോ​ല​യി​ൽ മു​സ്ത​ഫ​യു​ടെ മ​ക​ൻ ഷെ​നി (22), അ​ര​ക്ക​പ്പ​റ​ന്പി​ൽ സി​ദ്ദി​ഖി​ന്‍റെ മ​ക​ൻ സ്വാ​ലി​ഹ് (22), ചെ​ല്ലെ​ക്ക​ര പ​ര​മേ​ശ്വ​ര​ന്‍റെ മ​ക​ൻ ജി​തി​ൻ​രാ​ജ് (25), അ​ര​ക്ക​പ്പ​റ​ന്പി​ൽ അ​ബൂ​ബ​ക്ക​റി​ന്‍റെ മ​ക​ൻ സ​ബൂ​ർ (23), തേ​ല​ക്കാ​ട് സാ​ജ​ന്‍റെ മ​ക​ൻ സ​ജി (23) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ച അ​ഞ്ചി​ന് ശേ​ഖ​രി​പു​രം ക​ൽ​മ​ണ്ഡ​പം ബൈ​പാ​സ് റോ​ഡി​ലാ​ണ് അ​പ​ക​ടം.

മം​ഗ​ലാ​പു​ര​ത്ത് നി​ന്ന് പൊ​ള്ളാ​ച്ചി​യി​ലേ​ക്ക് പാ​ച​ക​വാ​ത​ക​വു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ടാ​ങ്ക​ർ ലോ​റി കേ​ടു​വ​ന്ന​തി​നെ തു​ട​ർ​ന്ന് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​ലോ​റി​യു​ടെ പി​ന്നി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഗ​ൾ​ഫി​ൽ നി​ന്ന് നാ​ട്ടി​ലെ​ത്തി​യ മ​സ്റൂ​ൾ കൂ​ട്ടു​കാ​രോ​ടൊ​പ്പം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്ന് കോ​യ​ന്പ​ത്തൂ​രി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. പാ​ല​ക്കാ​ട് ടൗ​ണ്‍ നോ​ർ​ത്ത് പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.