നടന മനോഹരം
Thursday, November 14, 2019 11:11 PM IST
ത​ച്ച​ന്പാ​റ: ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന പാ​ല​ക്കാ​ട് ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റ് നേ​ടി യു.​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ ബി​എ​സ്എ​സ് ഗു​രു​കു​ലം ആ​ല​ത്തൂ​ർ സ്കൂ​ൾ മു​ന്നി​ലാ​ണ്. 33, 96, 113 പോ​യി​ന്‍റു​ക​ളാ​ണ് യ​ഥാ​ക്ര​മം സ്കൂ​ൾ നേ​ടി​യ​ത്. ഉ​പ​ജി​ല്ല​ക​ളി​ൽ യു​പി വി​ഭാ​ഗ​ത്തി​ലും എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ത്തി​ലും മ​ണ്ണാ​ർ​ക്കാ​ട് സ​ബ്ജി​ല്ല​യാ​ണ് മു​ന്നി​ൽ. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ തൃ​ത്താ​ല ഉ​പ​ജി​ല്ല​യാ​ണ് മു​ന്നി​ട്ടു നി​ൽ​ക്കു​ന്ന​ത്. യു​പി വി​ഭാ​ഗ​ത്തി​ൽ 97 പോ​യി​ന്‍റും എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ത്തി​ൽ 193 ഉം ​പോ​യി​ന്‍റാ​ണ് മ​ണ്ണാ​ർ​ക്കാ​ട് നേ​ടി​യി​രി​ക്കു​ന്ന​ത്. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 184 പോ​യി​ന്‍റാ​ണ് തൃ​ത്താ​ല സ​ബ് ജി​ല്ല​യ്ക്കു​ള്ള​ത്.
ഇ​ന്ന​ലെ രാ​ത്രി വൈ​കി​യും സ്റ്റേ​ജു​ക​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു​.
വേ​റി​ട്ട മ​ത്സ​ര​ങ്ങ​ൾ കാ​ണു​വാ​ൻ വേ​ദി​ക​ൾ​ക്കു​മു​ന്നി​ൽ പ്ര​ദേ​ശ​വാ​സി​ക​ളുടെ സാ​ന്നി​ധ്യ​വും ശ്ര​ദ്ധേ​യ​മാ​ണ്.