ജില്ലാ കലോത്സവം ഇന്ന് തുടങ്ങും
Wednesday, November 13, 2019 12:35 AM IST
പാ​ല​ക്കാ​ട്: അ​റു​പ​താ​മ​ത് റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ം ഇന്നു മുതൽ. 16 വ​രെ ദേ​ശ​ബ​ന്ധു ഹ​യ​ർ​സെ​ക്ക​ൻഡറി സ്കൂ​ളി​ലാ​ണ് ക​ലാ​മേ​ള. ഇന്ന് ര​ച​നാ​മ​ത്സ​ര​ങ്ങ​ളാ​ണ്. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ സ്റ്റേ​ജ് മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റും. ഇ​ത്ത​വ​ണ 7473 വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.
നാളെ രാ​വി​ലെ ഒ​ന്പ​തി​ന് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ പി. ​കൃ​ഷ്ണ​ൻ പ​താ​ക ഉ​യ​ർ​ത്തും. 16ന് ​സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി എ.​കെ. ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ദ്യ​ദി​വ​സ​മാ​യ 13ന് ​സ്കൂ​ളി​ലെ 14 ക്ലാ​സ് മു​റി​ക​ളി​ലാ​യി ര​ച​നാ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും.

ര​ജി​സ്ട്രേ​ഷ​ൻ
തു​ട​ങ്ങി

ത​ച്ച​ന്പാ​റ: പാ​ല​ക്കാ​ട് റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​വും ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ യൂ​സ​ഫ് പാ​ല​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചി​റ്റൂ​ർ സ​ബ് ജി​ല്ലാ ക​ണ്‍​വീ​ന​ർ ശ്രീ​ലേ​ഖ​യ്ക്ക് കി​റ്റ് ന​ല്കി​യാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം.
യോ​ഗ​ത്തി​ൽ സീ​നി​യ​ർ സൂ​പ്ര​ണ്ട് ത​ങ്ക​പ്പ​ൻ, ര​ജി​സ്ട്രേ​ഷ​ൻ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ അ​ച്യു​താ​ന​ന്ദ​ൻ, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ കൃ​ഷ്ണ​ദാ​സ്, ഹെ​ഡ്മാ​സ്റ്റ​ർ ബെ​ന്നി, ഭാ​സ്ക​ര​ൻ, ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ ക​ണ്‍​വീ​ന​ർ മാ​ത്യു ക​ല്ല​ടി​ക്കോ​ട് പ്ര​സം​ഗി​ച്ചു.