കോ​ൾ​പിം​ഗ് ഗ്രൂ​പ്പ് വാ​ർ​ഷി​കം ന​ട​ത്തി
Wednesday, November 13, 2019 12:34 AM IST
അ​ഗ​ളി: സു​ൽ​ത്താ​ൻ​പേ​ട്ട മ​ൾ​ട്ടി​പ​ർ​പ്പ​സ് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ അ​ട്ട​പ്പാ​ടി മേ​ഖ​ല കോ​ൾ​പിം​ഗ് ഗ്രൂ​പ്പു​ക​ളു​ടെ വാ​ർ​ഷി​കം ന​ട​ത്തി.
നെ​ല്ലി​പ്പ​തി മേ​ഖ​ലാ ഓ​ഫീ​സി​ൽ ന​ട​ന്ന പ​രി​പാ​ടി മ​ണ്ണാ​ർ​ക്കാ​ട് സെ​ന്‍റ് ജെ​യിം​സ് ഫെ​റോ​നാ​വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് ഒ​സി​ഡി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​ദി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ. ​മാ​ത്യു എ​സ് ജെ ​എ​ര​ത്തെ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ഴ്ത്ത​പ്പെ​ട്ട ഫാ. ​അ​ഡോ​ൾ​ഫ് കോ​ൾ​പിം​ഗ് 1849ൽ ​ജ​ർ​മ​നി​യി​ൽ രൂ​പം​കൊ​ടു​ത്ത പ്ര​സ്ഥാ​ന​മാ​ണ് കോ​ൾ​പിം​ഗ് സം​ഘ​ട​ന.
രാ​ഷ്ട്രം, സ​മു​ദാ​യം, സ​ഭ, തൊ​ഴി​ൽ വി​വാ​ഹം, കു​ടും​ബം തു​ട​ങ്ങി വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ൽ ആ​ഴ​ത്തി​ൽ വേ​ല​ചെ​യ്ത ഉ​ത്ത​മ ക്രി​സ്ത്യാ​നി​യാ​യി ജീ​വി​ക്കാ​ൻ അം​ഗ​ങ്ങ​ളെ സ​ഹാ​യി​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കി​ക​യും ചെ​യ്യു​ക​യെ​ന്ന മു​ഖ്യ​ദൗ​ത്യ​മാ​ണ് കോ​ൾ​പിം​ഗ് സം​ഘ​ട​ന​യ്ക്കു​ള്ള​ത്. ആ​നി​മേ​റ്റ​ർ സി​ജി ജോ​സ​ഫ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
മ​ണ്ണാ​ർ​ക്കാ​ട് ലീ​ഗ​ൽ അ​ഡ്വ​ക്ക​റ്റ് ജു​ബി​നു​മോ​ൻ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ത്തു.
ഫാ ​ആ​ന്‍റ​ണി സേ​വ്യ​ർ പ​യ​സ്, ഫാ.​പ്രി​ൻ​സ്, അ​മ​ല പ്രോ​വി​ൻ​ഷ്യ​ൽ കൗ​ണ്‍​സി​ല​ർ സി​സ്റ്റ​ർ ഹ​രി​ത, ഡി​എ​സ് എ​സ് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ ഹെ​ല​ൻ, സി​സ്റ്റ​ർ ര​ജി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മേ​ഖ​ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ മോ​ണി​ക്ക സ്വാ​ഗ​ത​വും ഷി​നി ജോ​ർ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.
ഗ്രൂ​പ്പ് അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ ഗ്രൂ​പ്പു​ക​ൾ​ക്ക് സ​മ്മാ​ന​ദാ​ന​വും ന​ട​ന്നു.