അ​ട്ട​പ്പാ​ടി​യി​ൽ തു​ലാ​വ​ർ​ഷം തു​ട​രു​ന്നു; മൂ​ച്ചി​ക്ക​ട​വി​ൽ താ​ത്കാ​ലി​ക പാ​ലം ഒ​ഴു​കി​പ്പോ​യി
Wednesday, November 13, 2019 12:34 AM IST
അ​ഗ​ളി: ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ ശ​ക്ത​മാ​യ തു​ലാ മ​ഴ അ​ട്ട​പ്പാ​ടി​യി​ൽ തു​ട​രു​ന്നു. തി​ങ്ക​ൾ രാ​ത്രി​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് മൂ​ച്ചി​ക്ക​ട​വി​ൽ നാ​ട്ടു​കാ​ർ നി​ർ​മി​ച്ച താ​ത്കാ​ലി​ക പാ​ല​വും ഒ​ഴു​കി​പ്പോ​യി. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ര​ണ്ടാം​വാ​ര​ത്തി​ലു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ശി​രു​വാ​ണി​പ്പു​ഴ​യ്ക്കു കു​റു​കെ മൂ​ച്ചി​ക്ക​ട​വി​ലു​ണ്ടാ​യി​രു​ന്ന കോ​ണ്‍​ക്രീ​റ്റ് പാ​ലം ഒ​ഴു​കി​പ്പോ​യി​രു​ന്നു.

നാ​ട്ടു​കാ​ർ കോ​ണ്‍​ക്രീ​റ്റ് പാ​ല​വു​മാ​യി മു​ളം​ക​ന്പു​ക​ൾ ചേ​ർ​ത്തു​കെ​ട്ടി​യു​ണ്ടാ​ക്കി​യ താ​ത്കാ​ലി​ക പാ​ല​ത്തി​ലൂ​ടെ​യാ​യി​രു​ന്നു പു​ഴ കി​ട​ന്നി​രു​ന്ന​ത്. മു​ള​പ്പാ​ലം ഒ​ഴു​കി​യ​തോ​ടെ ഷോ​ള​യൂ​രി​ലെ മൂ​ച്ചി​ക്ക​ട​വ് പ്ര​ദേ​ശം ഒ​റ്റ​പ്പെ​ട്ടു. മൂ​ച്ചി​ക്ക​ട​വ് ക്ഷീ​ര​സം​ഘ​ത്തി​ലെ പാ​ൽ കേ​ന്ദ്ര​ത്തി​ലെ​ത്തി​ക്കാ​ൻ കോ​ട്ട​മ​ല, ചു​ണ്ട​ക്കു​ളം, ചി​റ്റൂ​ർ വ​ഴി പ​ന്ത്ര​ണ്ട് കി​ലോ​മീ​റ്റ​റ്റ് ദു​ർ​ഘ​ട​പാ​ത ചു​റ്റി​വ​ള​യേ​ണ്ട സ്ഥി​തി​യാ​യി. ഇ​രു​ന്നൂ​റു ലി​റ്റ​ർ പാ​ൽ അ​ള​ക്കു​ന്ന മൂ​ച്ചി​ക്ക​ട​വ് കു​ത്താ​ന​ടി നി​വാ​സി​ക​ൾ​ക്ക് പാ​ലൊ​ഴി​ക്കാ​ൻ മാ​ർ​ഗ​മി​ല്ലാ​താ​യി. ഷോ​ള​യൂ​ർ, പൂ​പ്പ​ണി, ചാ​വ​ടി​യു​ർ, കോ​ട്ട​മ​ല, ചു​ണ്ട​ക്കു​ളം ഉൗ​രു​ക​ളി​ലേ​ക്കു​ള്ള ഗ​താ​ഗ​ത​വും ഇ​തോ​ടെ നി​ല​ച്ചു.

മി​ന​ർ​വ ഷോ​ള​യൂ​ർ പ്ര​ധാ​ന​റോ​ഡി​ൽ മ​ണ്ണി​ടി​ഞ്ഞു​വീ​ണ് വാ​ഹ​ന​യോ​ട്ടം നി​ർ​ത്തി​വ​ച്ചു. സാ​ഹ​സി​ക​രാ​യ ബൈ​ക്ക് യാ​ത്ര​ക്കാ​ർ മാ​ത്ര​മാ​ണ് യാ​ത്ര ചെ​യ്ത​ത്. ലൈ​ൻ ബ​സു​ക​ളും സ്കൂ​ൾ ബ​സു​ക​ളും ഓ​ടി​യി​ല്ല. വെ​ങ്ക​ക്ക​ട​വ് മാ​റ​നാ​ട്ടി ഭാ​ഗ​ത്തേ​ക്ക് ഒ​രു​ത​ര​ത്തി​ലും വാ​ഹ​നം എ​ത്താ​താ​യി. വ​ഴി​യി​ല്ലാ​ത്ത​തി​നാ​ൽ നൂ​റോ​ളം ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളും അ​ത്ര​ത​ന്നെ ഇ​ത​ര വി​ഭാ​ഗ​ക്കാ​രും ക​ഷ്ട​ത​യ​നു​ഭ​വി​ക്കു​ക​യാ​ണി​വി​ടെ. ശ​ക്തി​യി​ലൊ​രു മ​ഴ​പെ​യ്താ​ൽ വാ​ഹ​ന​ഓ​ട്ടം നി​ല​ക്കു​ന്ന സ്ഥി​തി​യി​ലാ​യി അ​ട്ട​പ്പാ​ടി​യു​ടെ അ​വ​സ്ഥ.