ക​ലോ​ത്സ​വം സ​മാ​പി​ച്ചു
Monday, November 11, 2019 12:16 AM IST
ആ​ല​ത്തൂ​ർ: ഈ​മാ​സം ആ​റി​ന് തു​ട​ങ്ങി​യ ആ​ല​ത്തൂ​ർ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം സ​മാ​പി​ച്ചു.ക​ലോ​ത്സ​വ​ത്തി​ൽ എ​ൽ​പി, യു​പി, എ​ച്ച് എ​സ്, എ​ച്ച് എ​സ് എ​സ് വി​ഭാ​ഗ​ങ്ങ​ളി​ലെ തൊ​ണ്ണൂ​റ്റി​മൂ​ന്ന് സ്കൂ​ളു​ക​ളി​ൽ​നി​ന്ന് ആ​റാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ച്ച​ത്. 310 ഇ​ന​ങ്ങ​ളി​ലാ​യി 11 വേ​ദി​ക​ളി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ എ​രി​മ​യൂ​ർ ജി​ജി​എ​ച്ച് എ​സ് സ്കൂ​ളി​ൽ പ്ര​ധാ​ന​വേ​ദി​യും സെ​ന്‍റ് തോ​മ​സ് എ​ൽ​പി. സ്കൂ​ൾ, കാ​വു​മൈ​താ​നം എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​യി​ട്ടാ​യി​രു​ന്നു മ​ത്സ​രം. സ​മാ​പ​ന​സ​മ്മേ​ള​നം ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ.​ചാ​മു​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് കെ.​വി.​നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ലീ​ലാ​മാ​ധ​വ​ൻ, പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ര​മ്യാ ശി​വ​ദാ​സ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ര​മാ​ദേ​വി, കെ.​എ​ൻ.​കൃ​ഷ്ണ​കു​മാ​ർ പ​ങ്കെ​ടു​ത്തു.