ആര്യമോൾക്ക് സ്വീ​ക​ര​ണം ന​ല്കി
Tuesday, October 22, 2019 11:16 PM IST
മ​ണ്ണാ​ർ​ക്കാ​ട്: റു​മാ​നി​യ​യി​ൽ 26 മു​ത​ൽ ന​വം​ബ​ർ നാ​ലു​വ​രെ ന​ട​ക്കു​ന്ന ലോ​ക ആം ​റ​സ​ലിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ആ​ര്യമോ​ൾ​ക്ക് കാ​രാ​കു​റി​ശി പി​യു​വൈ​ആ​ർ​സി ക്ല​ബ് സ്വീ​ക​ര​ണം ന​ല്കി.
റു​മാ​നി​യ​യി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു മു​ഴു​വ​ൻ ചെ​ല​വും ക്ല​ബ് ഏ​റ്റെ​ടു​ത്തു.
മ​ണ്ണാ​ർ​ക്കാ​ട് ന​ഞ്ച​പ്പ​ന​ഗ​റി​ൽ വാ​ട​ക​വീ​ട്ടി​ൽ ക​ഴി​യു​ന്ന ശ​ങ്ക​ര​ൻ​ചാ​ത്തം​വീ​ട്ടി​ൽ അ​നി​ൽ​കു​മാ​റി​ന്‍റെ​യും സ​ബി​ത​യു​ടെ​യും മ​ക​ളാ​ണ് ആ​ര്യ.
തൃ​ശൂ​ർ ഹോ​ളി​ഫാ​മി​ലി സി​ജി​എ​ച്ച്എ​സ്എ​സ് പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യാ​ണ്. ദേ​ശീ​യ​ത​ല​ത്തി​ൽ ഛത്തീ​സ്ഗ​ഡി​ലെ ഭി​ലാ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ര​ട്ട​സ്വ​ർ​ണം നേ​ടി.
യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​മ​ജീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഷ​റ​ഫു​ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ച​ന്ദ്ര​ൻ, അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ ജാ​നു, ക്ല​ബ് സെ​ക്ര​ട്ട​റി അ​ഷ​റ​ഫ്, വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.