ആ​ദി​വാ​സി​സാ​ക്ഷ​ര​താ പ​ദ്ധ​തി മാ​തൃ​കാ​പ​രം: പൃഥ്വി​രാ​ജ്
Monday, October 21, 2019 12:33 AM IST
അ​ഗ​ളി: ആ​ദി​വാ​സി​ക​ൾ​ക്കി​ട​യി​ലെ നി​ര​ക്ഷ​ര​ത പൂ​ർ​ണ്ണ​മാ​യും ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന​തി​നാ​യി സാ​ക്ഷ​ര​താ മി​ഷ​നും സ​ർ​ക്കാ​രും ന​ട​ത്തു​ന്ന സാ​ക്ഷ​ര​താ പ​രി​പാ​ടി മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് പൃഥ്വി​രാ​ജ് വി​ദ്യാ​ഭ്യാ​സം നേ​ടു​ന്ന​തി​ലൂ​ടെ മാ​ത്ര​മേ ചൂ​ഷ​ണ​ങ്ങ​ളി​ൽ നി​ന്നും മോ​ചി​ത​രാ​വൂ , അ​തി​നാ​ൽ എ​ഴു​ത്തും വാ​യ​ന​യും അ​റി​യാ​ത്ത​വ​ർ അ​ത് സ്വാ​യ​ത്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ട്ട​പ്പാ​ടി​യി​ലെ സ​ന്പൂ​ർ​ണ്ണ ആ​ദി​വാ​സി സാ​ക്ഷ​ര​താ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന സ​ർ​വേ​യു​ടെ ഉ​ദ്ഘാ​ട​നം വ​യ​ലൂ​ർ ഉൗ​രി​ലെ മ​രു​തി ന​ഞ്ച​നി​ൽ നി​ന്നും വി​വ​ര​ങ്ങ​ൾ തേ​ടി പൃഥ്വി​രാ​ജ് നി​ർ​വ്വ​ഹി​ച്ചു. അ​ഗ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ല​ക്ഷ്മി ശ്രീ​കു​മാ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​പി ബാ​ബു മെ​ന്പ​ർ​മാ​രാ​യ ന​ഞ്ചി , മാ​ർ​ട്ടി​ൻ , സാ​ക്ഷ​ര​താ മി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ എം ​മു​ഹ​മ്മ​ദ് ബ​ഷീ​ർ , പ്രേ​ര​ക് സി​നി. പി ​സി , അ​നു എ​ന്നി​വ​ർ സം​സാ​രി​ച്ചു.
പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ജ്യോ​തി അ​നി​ൽ​കു​മാ​ർ സ​ർ​വേ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷോ​ള​യൂ​ർ ഞ്ചാ​യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​നം വൈ​സ്. പ്ര​സി​ഡ​ന്‍റ് ഡി. ​ര​വി നി​ർ​വ​ഹി​ച്ചു .