ലൈ​റ്റ് സ്ഥാ​പി​ക്ക​ണം
Friday, October 18, 2019 12:31 AM IST
പാ​ല​ക്കാ​ട്: പു​ത്തൂ​ർ, ക​ല്ലേ​പ്പ​ള്ളി ഭാ​ഗ​ത്തു​നി​ന്നും പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ലേ​ക്ക് പോ​കു​ന്ന പ്ര​ധാ​ന ജം​ഗ്ഷ​നാ​യ രാ​മ​നാ​ഥ​പു​രം തോ​ട്ടു​പാ​ല​ത്ത് മി​നി ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. ലൈ​റ്റി​ല്ലാ​ത്ത​തി​നാ​ൽ ജ​ന​ങ്ങ​ളും ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​രും ദു​രി​ത​ത്തി​ലാ​ണ്.
ര​ണ്ടു​മാ​സം​മു​ന്പ് ജം​ഗ​ഷ​നി​ൽ സ്ഥാ​പി​ച്ച ബോ​ർ​ഡു​ക​ൾ മോ​ഷ​ണം പോ​യ​തി​നു പു​റ​മേ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സാ​മു​ഹ്യ​ദ്രോ​ഹി​ക​ളു​ടെ വി​ള​യാ​ട്ട​വും പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​ണ്.