സ​മ​രവും പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടിയെന്ന്
Saturday, October 12, 2019 11:54 PM IST
കോ​യ​ന്പ​ത്തൂ​ർ: ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​ലം​ഘി​ച്ച് സ​മ​ര​വും പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​വും ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സു​മി​ത് സ​ര​ണ്‍ മു​ന്ന​റി​യി​പ്പു ന​ല്കി. സ്വ​ത്തു​നി​കു​തി വ​ർ​ധ​ന്, കു​ടി​വെ​ള്ള​വി​ത​ര​ണ​ത്തി​ന്‍റെ സ്വ​കാ​ര്യ​വ​ത്ക​ര​ണം എ​ന്നി​വ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി​എം​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ ചെ​ന്നൈ ഹൈ​ക്കോ​ട​തി ഇ​ത്ത​രം പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​നാ​ൽ കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ച്ച് പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ക​മ്മീ​ഷ​ണ​ർ മു​ന്ന​റി​യി​പ്പു ന​ല്കു​ക​യാ​യി​രു​ന്നു.