എ.​എ.​വൈ വി​ഭാ​ഗ​ത്തി​ന് 30 കി​ലോ അ​രി​, അ​ഞ്ച് കി​ലോ ഗോ​ത​ന്പും സൗ​ജ​ന്യം
Friday, October 11, 2019 12:45 AM IST
പാലക്കാട്: റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കു​ള്ള ഈ ​മാ​സ​ത്തെ ഭ​ക്ഷ്യ​ധാ​ന്യ വി​ത​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് എ.​എ.​വൈ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് കാ​ർ​ഡൊ​ന്നി​ന് 30 കി​ലോ അ​രി​യും അ​ഞ്ച് കി​ലോ ഗോ​ത​ന്പും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. കൂ​ടാ​തെ ഒ​രു കി​ലോ പ​ഞ്ച​സാ​ര 21 രൂ​പ​യ്ക്ക് ല​ഭി​ക്കും. മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ലെ കാ​ർ​ഡി​ലു​ൾ​പ്പെ​ട്ട ഓ​രോ അം​ഗ​ത്തി​നും നാ​ല് കി​ലോ അ​രി​യും ഒ​രു കി​ലോ ഗോ​ത​ന്പും കി​ലോ​യ്ക്ക് ര​ണ്ട് രൂ​പ നി​ര​ക്കി​ൽ ല​ഭി​ക്കും.
മു​ൻ​ഗ​ണ​നേ​ത​ര സ​ബ്സി​ഡി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ര​ണ്ട് രൂ​പ നി​ര​ക്കി​ലു​ള്ള ഭ​ക്ഷ്യ​ധാ​ന്യ വി​ത​ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട ഓ​രോ അം​ഗ​ത്തി​നും ര​ണ്ട് കി​ലോ അ​രി വീ​തം കി​ലോ​യ്ക്ക് നാ​ല് രൂ​പാ നി​ര​ക്കി​ലും കൂ​ടാ​തെ ഓ​രോ കാ​ർ​ഡി​നും മൂ​ന്ന് കി​ലോ അ​ല്ലെ​ങ്കി​ൽ ര​ണ്ട് കി​ലോ ഫോ​ർ​ട്ടി​ഫൈ​ഡ് ആ​ട്ട ല​ഭ്യ​ത​യ്ക്ക​നു​സ​രി​ച്ച് കി​ലോ​യ്ക്ക് 17 രൂ​പാ നി​ര​ക്കി​ലും ല​ഭി​ക്കും. മു​ൻ​ഗ​ണ​നേ​ത​ര നോ​ണ്‍ സ​ബ്സി​ഡി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് 10.90 രൂ​പാ നി​ര​ക്കി​ൽ കാ​ർ​ഡൊ​ന്നി​ന് 10 കി​ലോ അ​രി​യും മൂ​ന്ന് കി​ലോ അ​ല്ലെ​ങ്കി​ൽ ര​ണ്ട് കി​ലോ ഫോ​ർ​ട്ടി​ഫൈ​ഡ് ആ​ട്ട ല​ഭ്യ​ത​യ്ക്ക​നു​സ​രി​ച്ച് കി​ലോ​യ്ക്ക് 17 രൂ​പാ നി​ര​ക്കി​ലും ന​ൽ​കു​ന്ന​താ​ണ്. എ​ല്ലാ വി​ഭാ​ഗ​ത്തി​ലു​ള്ള വൈ​ദ്യു​തീ​ക​രി​ച്ച വീ​ടു​ക​ളി​ലെ റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ൾ​ക്ക് (ഇ) ​അ​ര ലി​റ്റ​ർ മ​ണ്ണെ​ണ്ണ​യും വൈ​ദ്യു​തി​യി​ല്ലാ​ത്ത​വ​ർ​ക്ക് (എ​ൻ.​ഇ) നാ​ല് ലി​റ്റ​ർ മ​ണ്ണെ​ണ്ണ ലി​റ്റ​റി​ന് 37 രൂ​പ നി​ര​ക്കി​ലും ല​ഭി​ക്കും.