വെ​ള്ളം മു​ട​ങ്ങു​ന്ന വി​വ​രം പൊ​തു​ജ​ന​ങ്ങ​ളെ മു​ൻ​കൂ​ട്ടി അ​റി​യി​ക്ക​ണം: പാ​ല​ക്കാ​ട് താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി
Friday, October 11, 2019 12:45 AM IST
പാലക്കാട്: വാ​ട്ട​ർ അ​തോ​റി​റ്റി പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്പോ​ൾ വെ​ള്ളം മു​ട​ങ്ങു​ന്ന വി​വ​രം പൊ​തു​ജ​ന​ങ്ങ​ളെ നേ​ര​ത്തെ അ​റി​യി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പാ​ല​ക്കാ​ട് താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗം അ​റി​യി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് വാ​ട്ട​ർ അ​തോ​റി​റ്റി ക​ത്ത് ന​ൽ​കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.
പാ​ല​ക്കാ​ട് ന​ഗ​ര​പ്ര​ദേ​ശ​ത്ത് റോ​ഡു​ക​ളി​ൽ ക​ന്നു​കാ​ലി​ക​ൾ അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ശാ​ശ്വ​ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്ക് ക​ത്ത് ന​ൽ​കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ജി​ല്ലാ​ശു​പ​ത്രി​ക്ക് മു​ൻ​വ​ശ​ത്തും പി​ൻ​വ​ശ​ത്തും അ​ന​ധി​കൃ​ത കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പി.​ഡ​ബ്ല്യു.​ഡി നി​ര​ത്ത് വി​ഭാ​ഗ​ത്തി​ന് ക​ത്ത് ന​ൽ​കും.
കൂ​ടാ​തെ പെ​രു​വെ​ന്പ് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടാം വി​ള​യ്ക്ക് മു​ന്നോ​ടി​യാ​യി ക​നാ​ൽ വെ​ള്ളം സ​മ​യ​ബ​ന്ധി​ത​മാ​യി എ​ത്തി​ക്കു​ന്ന​തി​നാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധ​പ്പെ​ട്ട എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ​മാ​ർ ക​ത്ത് ന​ൽ​കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.
അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി പു​തു​ശ്ശേ​രി കി​ണാ​ശ്ശേ​രി പെ​രു​വെ​ന്പ് മ​ന്ദ​ത്ത് കാ​വ് റോ​ഡു​ക​ൾ ഉ​ട​നെ ന​വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പി​ഡ​ബ്ല്യു​ഡി നി​ര​ത്ത് വി​ഭാ​ഗ​ത്തി​നോ​ട് ആ​വ​ശ്യ​പ്പെ​ടും.
പാ​ല​ക്കാ​ട് താ​ലൂ​ക്കോ​ഫീ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പെ​രു​വെ​ന്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു അ​ധ്യ​ക്ഷ​നാ​യി. പാ​ല​ക്കാ​ട് ത​ഹ​സി​ൽ​ദാ​ർ കെ ​മ​ണി​ക​ണ്ഠ​ൻ, ത​ഹ​സി​ൽ​ദാ​ർ (ഭൂ​രേ​ഖാ) ആ​നി​യ​മ്മ വ​ർ​ഗീ​സ്, കേ​ര​ള​ശ്ശേ​രി പ​റ​ളി, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, കൊ​ടു​ന്പ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്, താ​ലൂ​ക്ക് ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ, മ​റ്റ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യി​ലെ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.