നെന്മാറ അ​യി​ലൂ​ർ ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജ് വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ പ​ഠ​നം ആ​ശ​ങ്ക​യി​ൽ
Friday, October 11, 2019 12:45 AM IST
നെന്മാറ: അ​യി​ലൂ​ർ ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​ന​ത്തി​നു ഉ​പ​യോ​ഗി​ക്കു​ന്ന ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ന്‍റെ ക്ലാ​സു​മു​റി​ക​ൾ താ​ത്കാ​ലി​ക​മാ​യി വി​ട്ടു​ന​ല്ക​ണ​മെ​ന്ന കോ​ള​ജി​ന്‍റെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചി​ല്ല. ഇ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം ആ​ശ​ങ്ക​യി​ലാ​യി.
ക​ഴി​ഞ്ഞ​ദി​വ​സം സ്കൂ​ൾ പി​ടി​എ യോ​ഗം ചേ​ർ​ന്ന് ക്ലാ​സു​മു​റി​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ക​വാ​ടം അ​ട​ച്ചു​പൂ​ട്ടി​യി​രു​ന്നു. വീ​ണ്ടും പി​ടി​എ യോ​ഗം ചേ​ർ​ന്ന് ക്ലാ​സു​മു​റി​ക​ൾ ഇ​നി തി​രി​ച്ചു ന​ല്കേ​ണ്ട​തി​ല്ലെ​ന്നും തീ​രു​മാ​നി​ച്ചു. കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ച്ച സ്കൂ​ളി​ന്‍റെ ആ​റു ക്ലാ​സ് മു​റി​ക​ളി​ൽ​നി​ന്നും മൂ​ന്നെ​ണ്ണം ആ​ഴ്ച​ക​ൾ​ക്കു​മു​ന്പ് തി​രി​ച്ചു​ന​ല്കി​യി​രു​ന്നു. കോ​ള​ജ് വി​ക​സ​ന​സ​മി​തി യോ​ഗം ചേ​ർ​ന്ന് പ​ഠ​ന​ത്തി​നാ​യി താ​ത്കാ​ലി​ക​മാ​യി ക്ലാ​സു​മു​റി​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സ്കൂ​ൾ അ​ധി​കൃ​ത​ർ പ​രി​ഗ​ണി​ച്ചി​ല്ല. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ത​ത്കാ​ലം പ​ഠ​നം തു​ട​രാ​ൻ ക്ലാ​സു​മു​റി​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ര​മ്യാ ഹ​രി​ദാ​സ് എം​പി, കെ.​ബാ​ബു എം​എ​ൽ​എ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കോ​ള​ജ്, സ്കൂ​ൾ പി​ടി​എ യോ​ഗം എ​തി​ർ​ക്കു​ക​യാ​യി​രു​ന്നു.
സ്കൂ​ൾ കെ​ട്ടി​ടം താ​ത്കാ​ലി​ക​മാ​യി വി​ട്ടു​ത​ന്നി​ല്ലെ​ങ്കി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പെ​രുവ​ഴി​യി​ലാ​കു​മെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കെഎസ് യു ​സ​മ​രം ന​ട​ത്തി​യി​രു​ന്നു.