ജി​ല്ല​യി​ൽ ഹ​രി​ത നി​യ​മ​സ​ദ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു
Sunday, September 22, 2019 10:43 PM IST
പു​തു​പ്പ​രി​യാ​രം: ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ട​ക്കു​ന്ന ഹ​രി​ത നി​യ​മ​സ​ദ​സു​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പു​തു​പ്പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​ത്തി. ആ​ദ്യം താ​ക്കീ​ത്, പി​ന്നീ​ട ് പി​ഴ, തു​ട​ർ​ന്ന് ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി എ​ന്നി​ങ്ങ​നെ മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ഹ​രി​ത നി​യ​മ​ന​ട​പ​ടി കൈ​കൊ​ള്ളു​ക​യെ​ന്ന് ഹ​രി​ത​സ​ദ​സ് ഉ​ദ്ഘാ​ട​നം
ചെ​യ്തു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ ചെ​യ​ർ​മാ​നു​മാ​യ അ​ഡ്വ. കെ.​ശാ​ന്ത​കു​മാ​രി പ​റ​ഞ്ഞു. ഹ​രി​ത​നി​യ​മ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത​ല ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ, വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സ​മി​തി രൂ​പീ​ക​രി​ക്കാ​മെ​ന്ന നി​ർ​ദേ​ശം ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി
ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യി​ട്ടു​ള്ള ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​ശാ​ന്ത​കു​മാ​രി അ​റി​യി​ച്ചു. ച​ട​ങ്ങി​ൽ പു​തു​പ്പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ, ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും പ​ഞ്ചാ​യ​ത്തു​ത​ല റി​സോ​ഴ്സ ് പേ​ഴ്സ​ണ്‍​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ, അ​ധ്യാ​പ​ക​ർ, ആ​ശാ​വ​ർ​ക്ക​ർ​മാ​ർ, എ​ഡി​എ​സ്., സി​ഡി​എ​സ് അം​ഗ​ങ്ങ​ൾ, രാ​ഷ്ട്രീ​യ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി 300-ല​ധി​കം ആ​ളു​ക​ൾ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. സം​സ്ഥാ​ന​ത​ല റി​സോ​ഴ്സ് പേ​ഴ്സ​ണ്‍​മാ​രാ​യ വി.​രാ​ധാ​കൃ​ഷ്ണ​ൻ, സി.​നാ​രാ​യ​ണ​ൻ​കു​ട്ടി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹ​രി​ത കേ​ര​ള​ത്തെ മ​ലി​ന​മാ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ സ്വീ​ക​രി​ക്കേ​ണ്ട നി​യ​മ​ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചു​ള്ള അ​വ​ത​ര​ണ​ങ്ങ​ൾ ന​ട​ന്നു.
ഹ​രി​ത കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വൈ.​ക​ല്ല്യാ​ണ​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ക​ലാ​റാ​ണി ന​ന്ദി​യും പ​റ​ഞ്ഞു.