സ്വ​കാ​ര്യ ബ​സ് സ​മ​രം മാ​റ്റി
Sunday, September 22, 2019 10:43 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ സ്വ​കാ​ര്യ​ബ​സു​ക​ൾ ഇന്ന് മു​ത​ൽ ന​ട​ത്താ​നി​രു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​രം ഒ​ക്ടോ​ബ​ർ ഒ​ന്നി​ലേ​ക്ക് മാ​റ്റി. സെ​പ്റ്റം​ബ​ർ 30 വ​രെ സ​ർ​വീ​സ് ന​ട​ത്താ​ൻ നി​കു​തി​യ​ട​ച്ചി​ട്ടു​ള്ള​തി​നാ​ൽ അ​തു​വ​രെ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നും ഒ​ക്ടോ​ബ​ർ ഒ​ന്നു​മു​ത​ൽ നി​കു​തി​യ​ട​ക്കാ​തെ ബ​സു​ക​ൾ അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും ബ​സു​ട​മാ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
കെഎസ്ആ​ർ​ടി​സി​യു​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ചാ​ണ് ബ​സു​ട​മ​ക​ൾ സ​മ​ര​ത്തി​നൊ​രു​ങ്ങു​ന്ന​ത്. റോ​ഡു​ക​ൾ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ക, മോ​ട്ടോ​ർ​വാ​ഹ​ന ഭേ​ദ​ഗ​തി നി​യ​മ​ത്തി​ലെ അ​പാ​കം പ​രി​ഹ​രി​ക്കു​ക, വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ണ്‍​സ​ഷ​ൻ കാ​ർ​ഡ് വി​ത​ര​ണംകു​റ്റ​മ​റ്റ​താ​ക്കു​കഎന്നീ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.