വി​ല്ലേ​ജ് ഓ​ഫീ​സ​റെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്ക​ണം
Sunday, September 22, 2019 10:37 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ഒൗ​ദ്യോ​കി​ക ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ത്തി​യ കോ​ട്ടോ​പ്പാ​ടം വി​ല്ലേ​ജ് ഓ​ഫീ​സ​റെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ​രാ​തി ന​ല്കി​യി​ട്ടും പോ​ലീ​സ് ന​ട​പ​ടി എ​ടു​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വു​മാ​യി റ​വ​ന്യു ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ഷേ​ധം. ഇ​തേ​തു​ട​ർ​ന്ന് ഇ​ന്ന​ലെ ന​ട​ന്ന വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രു​ടെ കോ​ണ്‍​ഫ​റ​ൻ​സ് ബ​ഹി​ഷ്ക്ക​രി​ച്ചു.​സെ​പ്തം​ബ​ർ 5നാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.
കോ​ൽ​ക്കാ​ട്ടി​ൽ ഹം​സ എ​ന്ന വ്യ​ക്തി​യാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സ​റെ മ​ർ​ദി​ച്ച​തെ​ന്നാ​ണ് പ​രാ​തി. ഇ​ത് സം​ബ​സി​ച്ച് അ​ന്നു​ത​ന്നെ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടാ​ഴ്ച​യാ​യി​ട്ടും ഒ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ലെ​ന്നാ​ണ് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്.
ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ൽ പോ​ലീ​സ് ന​ട​പ​ടി തു​ട​ങ്ങി​യെ​ന്നും മ​ർ​ദി​ച്ചെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന പ്ര​തി​യെ അ​ന്വേ​ഷി​ച്ച് വീ​ട്ടി​ൽ ചെ​ന്നെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നു​മാ​ണ് സ​ർ​ക്കി​ൾ ഇ​ൻ​സ്പ​ക്ട​ർ സ​ജീ​വ് പ​റ​ഞ്ഞ​ത്.
വി​ഷ​യം ക​ള​ക്ട​റു​ടെ​യും സ​ബ് ക​ള​ക്ട​റു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ത​ഹ​സീ​ൽ​ദാ​ർ സ​ജി.​എ​സ്.​കു​മാ​ർ പ​റ​ഞ്ഞു. വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​ജി.​അ​ര​വി​ന്ദാ​ക്ഷ​ൻ, സി.​വി​നോ​ദ്, പി.​അ​ബ്ദു​ൾ സ​ലീം, സ​ന്തോ​ഷ് കു​മാ​ർ, പി.​അ​ബ്ദു​ൾ റ​ഹ്്മാ​ൻ, സി.​അ​ലി, എ​ച്ച്.​കെ.​സു​ബ്ര​മ​ണ്യ​ൻ, കെ.​രാ​മ​ൻ​കു​ട്ടി, ഡെ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർ​മാ​രാ​യ ച​ന്ദ്ര​ബാ​ബു, എം.​പി.​രാ​ജ​ൻ, ഉ​ണ്ണി​കൃ​ഷ​ണ​ൻ എ​ന്നി​വ​ർ പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു.പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്യു​ന്ന​തു​വ​രെ പ്ര​ക്ഷോ​ഭം തുടരാനും ജീ​വ​ന​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.