അ​ട്ട​പ്പാ​ടി​ചു​രം റോ​ഡ് നി​ർ​മാ​ണം: പ്ര​തീ​കാ​ത്മ​ക കാ​ള​വ​ണ്ടി സ​ർ​വീ​സ്
Sunday, September 22, 2019 10:37 PM IST
അ​ഗ​ളി:​ചു​രം റോ​ഡ് നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ടി​യ​ന്തി​ര​മാ​യി ആ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് ക​മ്മി​റ്റി സ​മ​രം ന​ട​ത്തി. അ​ട്ട​പ്പാ​ടി​യെ അ​ൻ​പ​ത് വ​ർ​ഷം പി​ന്നി​ലേ​ക്ക് ന​യി​ച്ച പി​ണ​റാ​യി സ​ർ​ക്കാ​രി​നെ പ​രി​ഹ​സി​ച്ച് കോ​ണ്‍​ഗ്ര​സ പ്ര​വ​ർ​ത്ത​ക​ർ ചു​രം റോ​ഡി​ലൂ​ടെ കാ​ള​വ​ണ്ടി വ​ലി​ച്ചു​കൊ​ണ്ടാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. ആ​ന മു​ളി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച് ക​ൽ​ക്ക​ണ്ടി​യി​ലാ​ണ് സ​മ​രം അ​വ​സാ​നി​ച്ച​ത്. മൂ​ന്നു വ​ർ​ഷം മു​ന്പ് മ​ഴ​യി​ൽ ത​ക​ർ​ന്ന റോ​ഡ് ഇ​തു​വ​രെ പു​ന​രു​ദ്ധ​രി​ച്ചി​ട്ടി​ല്ല. ചു​രം റോ​ഡ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്ന് ക​ള​ക്ട​ർ സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞു.
കി​ഫ് ബി ​യി​ൽ 80 കോ​ടി വ​ക​യി​രു​ത്തി​യെ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​ത്ത​ത് സ​ർ​ക്കാ​ർ അ​ട്ട​പ്പാ​ടി​ക്കാ​രെ ര​ണ്ടാം ത​രം പൗ​ര​ൻ​മാ​രാ​യി കാ​ണു​ന്ന​തു​കൊ​ണ്ടാ​ണ്.
കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​ദി​വാ​സി ബ്ലോ​ക്കാ​യ അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് ഉ​ള്ള ഏ​ക യാ​ത്രാ​മാ​ർ​ഗ​മാ​ണ് ചു​രം റോ​ഡ് .വി​ദ്യാ​ർ​ത്ഥി​ക​ൾ ഉ​ൾ​പ്പെ​ടെ ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ക്കു​ന്ന റോ​ഡ് എ​ത്ര​യും വേ​ഗം ആ​ധു​നി​ക​വ​ത്ക​രി​ക്ക​ണ​മെ​ന്ന് സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. കെ.​പി.​സി.​സി സെ​ക്ര​ട്ട​റി പി.​ജെ പൗ​ലോ​സ് ഉ​ത്ഘാ​ട​നം ചെ​യ്തു.
കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഷി​ബു സി​റി​യ​ക്ക് നേ​തൃ​ത്വം ന​ൽ​കി. എം.​ആ​ർ.​സ​ത്യ​ൻ, കെ .​രാ​ജ​ൻ ബി​നോ​യ് ക​മ്മം​കോ​ട്ടി​ൽ , എ​സ്.​അ​ല്ല​ൻ. ബി​നോ​യ് പൂ​ക്കു​ന്ന​ൻ, അ ​മ​റു​ദ്ദീ​ൻ , എ.​ആ​ർ ശി​വ​രാ​മ​ൻ, കെ .​പി .സാ​ബു, വി​ശ്വ​നാ​ഥ​ൻ,
വി .​സി മാ​ത്യു, റ​ഷീ​ദ് ,സ​ജീ​ഷ് ചാ​ക്കോ, രാ​ജേ​ന്ദ്ര​ൻ, സെ​ന്തി​ൽ, മ​യി​ൽ സ്വാ​മി, നാ​ഗ​രാ​ജ് സ്വാ​മി ,നാ​ഗ​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.