രം​ഗോ​ത്സ​വം
Saturday, September 21, 2019 11:41 PM IST
പാ​ല​ക്കാ​ട്: പ്ര​ള​യ​ത്തെ തു​ട​ർ​ന്നു മാ​റ്റി​വ​ച്ച ടാ​പ് നാ​ട​ക​വേ​ദി​യു​ടെ രം​ഗോ​ത്സ​വം ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ടൗ​ണ്‍​ഹാ​ളി​ൽ അ​ര​ങ്ങേ​റും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന രം​ഗോ​ത്സ​വം ജി​ല്ലാ ക​ള​ക്ട​ർ ഡി.​ബാ​ല​മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് ശി​വ​വി​ക്രം മു​ഖ്യാ​തി​ഥി​യാ​കും. ജി​ല്ല​യി​ലെ നാ​ട​ക​പ്ര​വ​ർ​ത്ത​ക​ർ നാ​ട​ക​ദീ​പം തെ​ളി​യി​ക്കും.

രം​ഗോ​ത്സ​വ​ത്തി​ൽ സ​തീ​ഷ് രാ​മ​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മാ​യ​ക്ക​ണ്ണാ​ടി, കെ.​എ.​ന​ന്ദ​ജ​ന്‍റെ സ​മ​കാ​ലി​കം, ശ്രീ​ജി ബാ​ല​കൃ​ഷ്ണ​ന്‍റെ മി​സ്റ്റ​ർ വി​ക്ര​മാ​ദി​ത്യ ആ​ൻ​ഡ് മി​സ്റ്റ​ർ വേ​താ​ള, ജി​ഷ അ​ഭി​ന​യ​യു​ടെ ഗോ​ഡ് മി​സിം​ഗ്, പി.​സ​ന്തോ​ഷ് കു​മാ​റി​ന്‍റെ ടി​ക് ടോ​ക് രാ​ജാ​വും ഈ​യാം​പാ​റ്റ​ക​ളും, പി.​എ.​ര​മ​ണീ​ഭാ​യി​യു​ടെ ഐ​സി​യു, ബേ​ബി ഗി​രി​ജ​യു​ടെ ആ​ത്മ​വാ​ച്യം, ശേ​ഖ​രീ​പു​രം രാ​ജീ​വ​ന്‍റെ അം​ബ തു​ട​ങ്ങി​യ നാ​ട​ക​ങ്ങ​ളാ​ണ് അ​ര​ങ്ങി​ലെ​ത്തു​ക.