ഹേ​മ​ല​ത ഐ​പി​എ​സ് അ​ഗ​ളി എ​എ​സ്പി
Saturday, September 21, 2019 11:40 PM IST
അ​ഗ​ളി: അ​ഗ​ളി എ​എ​സ് പി​യാ​യി ഹേ​മ​ല​ത ഐ​പി​എ​സ് ചു​മ​ത​ല​യേ​റ്റു. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന എ​എ​സ് പി ​ന​വ​നീ​ത് ശ​ർ​മ സ്ഥ​ലം മാ​റി​പ്പോ​യ​തി​നെ തു​ട​ർ​ന്നാ​ണ് പു​തി​യ എ​എ​സ് പി ​ചു​മ​ത​ല​യേ​റ്റ​ത്.

അ​ഗ​ളി ഡി​വി​ഷ​നി​ൽ ചു​മ​ത​ല​യേ​ല്ക്കു​ന്ന ആ​ദ്യ വ​നി​ത ഐ​പി​എ​സ് ഓ​ഫീ​സ​റാ​ണ് ഹേ​മ​ല​ത. ത​മി​ഴ്നാ​ട്ടി​ലെ അ​വി​നാ​ശി സ്വ​ദേ​ശി​യാ​ണ്. വ​നം​വ​കു​പ്പി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ർ​ത്തി​ക് പ​നീ​ർ​ശെ​ൽ​വം ഐ​എ​ഫ്എ​സ് ആ​ണ് ഭ​ർ​ത്താ​വ്.