കാ​വു​ണ്ടി​ക്ക​ൽ കാ​രു​ണ്യാ​ശ്ര​മ​ത്തി​ൽ പു​ന​ർ​ജ​നി​പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി
Saturday, September 21, 2019 11:38 PM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി കാ​വു​ണ്ടി​ക്ക​ല്ലി​ലു​ള്ള കാ​രു​ണ്യാ​ശ്ര​മ​ത്തി​ൽ മാ​ന​സി​ക വൈ​ക​ല്യ പു​ന​ര​ധി​വാ​സ​കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. പു​ന​ർ​ജ​നി​യെ​ന്നു വി​ശേ​ഷി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യി​ൽ നി​ല​വി​ൽ പ​ത്തു​പേ​രെ​യാ​ണ് മാ​റ്റി പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

മാ​ന​സി​ക വൈ​ക​ല്യ​ത്തി​ന് കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​വ​ർ സ്വാ​ഭാ​വി​ക ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യെ​ങ്കി​ലും സ്വ​ന്തം​വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യി​ല്ല. ഇ​ത്ത​ര​ത്തി​ലു​ള്ള പ​ത്തു​പേ​രെ​യാ​ണ് കാ​രു​ണ്യാ​ശ്ര​മ​ത്തി​ലെ പു​ന​ർ​ജ​നി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

കോ​ട്ട​ത്ത​റ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ ഒ​രു ഡ​സ​നി​ലേ​റെ​പേ​ർ ഇ​പ്പോ​ഴും മാ​ന​സി​ക വൈ​ക​ല്യ​ത്തി​ന് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. മാ​ന​സി​ക വൈ​ക​ല്യ​മു​ണ്ടാ​യി​രു​ന്ന മു​ക്കാ​ലി ചി​ണ്ട​ക്കി ഉൗ​രി​ലെ മ​ധു എ​ന്ന യു​വാ​വ് കൊ​ല്ല​പ്പെ​ട്ട​ത് അ​ട്ട​പ്പാ​ടി​യി​ൽ വി​വാ​ദ​മാ​യി​രു​ന്നു.2018ന് ​മാ​ർ​ച്ച് ര​ണ്ടി​ന് അ​ട്ട​പ്പാ​ടി​യി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ബു​ദ്ധി​ഭ്ര​മം സം​ഭ​വി​ച്ച​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നാ​യി പു​ന​ർ​ജ​നി പ​ദ്ധ​തി ആ​രം​ഭി​ക്കാ​ൻ നി​ർ​ദേ​ശം ന​ല്കി​യി​രു​ന്നു.

സ​ബ് ക​ള​ക്ട​ർ ജെ​റോ​മി​ക് ജോ​ർ​ജ് പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​നം ഉ​ട​നേ ആ​രം​ഭി​ക്ക​ണ​മെ​ന്ന് പ​ട്ടി​ക​വ​ർ​ഗ, ആ​രോ​ഗ്യ​വ​കു​പ്പു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ല്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. ബു​ദ്ധി​ഭ്ര​മം സം​ഭ​വി​ച്ചു അ​ട്ട​പ്പാ​ടി​യു​ടെ തെ​രു​വി​ൽ അ​ല​യു​ന്ന നി​ര​വ​ധി​പേ​ർ​ക്ക് പു​ന​ർ​ജ​നി​പ​ദ്ധ​തി ത​ണ​ലാ​യി മാ​റും.

വി​വി​ധ ഭാ​ഷ​ക​ൾ സം​സാ​രി​ക്കു​ന്ന അ​ന്യ​സം​സ്ഥാ​ന​ക്കാ​ർ അ​ട്ട​പ്പാ​ടി​യി​ൽ അ​ല​ഞ്ഞു​ന​ട​ക്കു​ന്ന​ത് നി​ത്യ​കാ​ഴ്ച​യാ​ണ്. അ​ട്ട​പ്പാ​ടി​യി​ൽ​ത​ന്നെ​യു​ള്ള സു​മ​ന​സു​ക​ളാ​യ കു​റേ​പേ​ർ ഇ​ത്ത​ര​ക്കാ​രെ ക​ണ്ടെ​ത്തി ശു​ശ്രൂ​ഷ​യും പ​രി​ച​ര​ണ​വും വ​സ്ത്ര​വും ഭ​ക്ഷ​ണ​വും ന​ല്കി വി​വി​ധ സ​ന്ന​ദ്ധ​സം​ഘ​ട​ന സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് അ​യ​യ്ക്കാ​റു​ണ്ട്.അ​ട്ട​പ്പാ​ടി ഷോ​ള​യൂ​ർ പെ​ട്ടി​ക്ക​ല്ലി​ലു​ള്ള പു​തു​ജീ​വ​ൻ വൃ​ദ്ധ സ​ദ​നം നി​രാ​ലം​ബ​ർ​ക്ക് ആ​ശ്ര​യ​കേ​ന്ദ്ര​മാ​ണി​ന്ന്. ചെ​റു​പു​ഷ്പം സ​ഭാ വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു പ​റ്റം സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പു​തു​ജീ​വ​ൻ ട്ര​സ്റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം.