ക​തി​ര​ണി​ഞ്ഞ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വ​രി​ശ​ല്യം രൂ​ക്ഷം
Saturday, September 21, 2019 11:38 PM IST
നെന്മാറ: പാ​ട​ശേ​ഖ​ര​ങ്ങ​ൾ ക​തി​ര​ണി​ഞ്ഞെ​ങ്കി​ലും വ​രി​ശ​ല്യം കൂ​ടി​യ​തോ​ടെ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ. നെന്മാറ, അ​യി​ലൂ​ർ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ക​തി​ർ​വ​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് വ​രി​വ​ള​ർ​ന്ന​ത്. ക​ഴി​ഞ്ഞ​വി​ള​യി​ൽ വ​രി​ശ​ല്യം കു​റ​വാ​യി​രു​ന്നെ​ങ്കി​ലും ഒ​ന്നാം​വി​ള​യി​ൽ വ​രി​പ​റി​ച്ചു മാ​റ്റു​ന്ന​തി​നു പ​ണി​ക്കൂ​ലി ഇ​ന​ത്തി​ൽ വ​ൻ തു​ക ചെ​ല​വാ​കു​മെ​ന്ന് പു​ത്ത​ൻ​ത്ത​റ പാ​ട​ശേ​ഖ​ര​ത്തി​ലെ ക​ർ​ഷ​ക​ർ രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ക​ർ​ഷ​ക​രി​ൽ പ​ല​രും നെ​ൽ​വി​ത്തു വാ​ങ്ങി​യ​തി​ലൂ​ടെ​യും അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും കൊ​യ്ത്തി​നെ​ത്തു​ന്ന യ​ന്ത്ര​ത്തി​ലൂ​ടെ​യു​മാ​കാം ക​ള പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ​ത്തി​യ​തെ​ന്നും ക​രു​തു​ന്നു. സാ​ധാ​ര​ണ ഓ​ണ​ത്തി​നു​മു​ന്പ് കൊ​യ്തെ​ടു​ത്തി​രു​ന്ന പാ​ട​ങ്ങ​ളി​ൽ വേ​ന​ൽ​മ​ഴ​യു​ടെ കു​റ​വും കൃ​ഷി​യി​റ​ക്കാ​ൻ വൈ​കി​യ​തും​മൂ​ലം ക​തി​ർ നി​ര​ന്നു തു​ട​ങ്ങി​യി​ട്ടേ​യു​ള്ളൂ.

ഇ​തി​നി​ടെ ശ​ക്ത​മാ​യ മ​ഴ​യും കൂ​ടി​യാ​യ​പ്പോ​ൾ ശ​രി​യാ​യ രീ​തി​യി​ൽ പ​രി​ച​ര​ണം ന​ല്കാ​നും ക​ർ​ഷ​ക​ർ​ക്കാ​യി​ല്ല. വെ​ള്ള​ക്കു​റ​വു​ണ്ടാ​കു​മെ​ന്ന ക​രു​തി മൂ​പ്പു​കു​റ​ഞ്ഞ വി​ത്തി​ന​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ ക​ർ​ഷ​ക​ർ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. വെ​ള്ള​ത്തി​ന്‍റെ തോ​ത് അ​നു​സ​രി​ച്ച് ക​ർ​ഷ​ക​ർ വി​ത​യും ഞാ​റ്റ​ടി​യു​മാ​ണ് ത​യാ​റാ​ക്കി​യി​രു​ന്ന​ത്. തു​ട​ക്ക​ത്തി​ൽ വെ​ള്ള​മു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് വെ​ള്ളം വാ​ർ​ന്ന​തോ​ടെ ക​ള​പ​റി​യും വ​ള​പ്ര​യോ​ഗ​വും ന​ട​ത്താ​നും കാ​ല​താ​മ​സു​മു​ണ്ടാ​യി.

വെ​ള്ളം​ല​ഭി​ച്ച് വ​ള​പ്ര​യോ​ഗം ന​ട​ത്തി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ക​തി​ര​ണി​ഞ്ഞു തു​ട​ങ്ങി​യി​ട്ടു​ള്ള​ത്. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ കൊ​യ്തെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് മി​ക്ക ക​ർ​ഷ​ക​രും.