ക​ലു​ങ്കു​നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി
Thursday, September 19, 2019 11:11 PM IST
മേലാ​ർ​ക്കോ​ട്: തൃ​പ്പാ​ളൂ​ർ-​ചി​റ്റി​ല​ഞ്ചേ​രി റോ​ഡ് വീ​തി​കൂ​ട്ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ട്ടേ​ക്കു​ളം ജം​ഗ്്ഷ​നി​ൽ ക​ലു​ങ്ക് നി​ർ​മാ​ണ​ജോ​ലി​ക​ൾ​ക്കു തു​ട​ക്ക​മാ​യി. ബോ​ബ് കാ​റ്റ് മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ചു മ​ണ്ണു​നീ​ക്കി​യാ​ണ് വെ​ള്ളം ഒ​ഴു​കി​പോ​കു​ന്ന​തി​നു ക​ലു​ങ്ക് നി​ർ​മി​ക്കു​ന്ന​ത്.
ജം​ഗ്ഷ​നു​സ​മീ​പം ഇ​രു​വ​ശ​ത്തും നെ​ൽ​വ​യ​ലു​ക​ൾ ഉ​ള്ള​തി​നാ​ൽ വെ​ള്ളം പാ​ട​ത്തേ​ക്കു ഒ​ഴു​കി​പോ​കു​ന്ന​തി​നാ​ണ് ക​ലു​ങ്ക് നി​ർ​മി​ക്കു​ന്ന​ത്. പ്ര​വൃ​ത്തി​ക​ൾ ദ്രു​ത​ഗ​തി​യി​ൽ തു​ട​രു​ന്ന​തി​നാ​ൽ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം വ​ഴി​തി​രി​ച്ചു വി​ട്ടു.