അ​ശ്വ​മേ​ധം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു
Thursday, September 19, 2019 11:09 PM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജ്, മു​ണ്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ​വ​കു​പ്പ് സം​യു​ക്ത​മാ​യി ന​ട​ത്തി​യ കു​ഷ്ഠ​രോ​ഗ നി​വാ​ര​ണ ബോ​ധ​വ​ത്ക​ര​ണ വി​ളം​ബ​ര​റാ​ലി അ​ശ്വ​മേ​ധ​ത്തി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് പാ​ല​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ദി​നേ​ഷ് നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് മെം​ബ​ർ അ​നൂ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ്കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടോ​മി ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ സ്വാ​ഗ​ത​വും വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ലാ​ലു ഓ​ലി​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.
യു​വ​ക്ഷേ​ത്ര ജോ​ണ്‍ പോ​ൾ സ്ക്വ​യ​റി​ൽ​നി​ന്നും ആ​രം​ഭി​ച്ച റാ​ലി ലേ​ബ​ർ സ്കൂ​ൾ, ഒ​ന്പ​താം​മൈ​ൽ എ​ന്നി​വി​ട​ങ്ങ​ൾ ക​ട​ന്നു കു​ന്ന​പ്പു​ള്ളി​ക്കാ​വി​ൽ സ​മാ​പി​ച്ചു.
ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ബി​ൻ​ഷാ​ന, ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് നി​ർ​മ​ല​കു​മാ​രി, ആ​ശാ​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​രും റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു.