സ്ത്രീ​രോ​ഗ ക്ലി​നി​ക് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Wednesday, September 18, 2019 11:59 PM IST
മ​ണ്ണാ​ർ​ക്കാ​ട്: കാ​രാ​കു​ർ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സ്ത്രീ​രോ​ഗ ക്ലി​നി​ക് ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. വാ​ഴ​ന്പു​റ​ത്ത് ഗ​വ​ണ്‍​മെ​ന്‍റ് ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​യി​ലാ​ണ് ക്ലി​നി​ക്ക് തു​ട​ങ്ങി​യ​ത്. എം​എ​ൽ​എ കെ.​വി.​വി​ജ​യ​ദാ​സ് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്ത്രീ​ക​ൾ​ക്ക് മാ​ത്ര​മാ​യു​ള്ള ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ, അ​മി​ത​വ​ണ്ണം, ആ​ർ​ത്ത​വ ത​ക​രാ​റു​ക​ൾ, ഗ​ർ​ഭാ​ശ​യ അ​ണ്ഡാ​ശ​യ മു​ഴ​ക​ൾ, വ​ന്ധ്യ​ത, വെ​ള്ള​പോ​ക്ക് തു​ട​ങ്ങി​യ​വ​യ്ക്കു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും ചി​കി​ത്സ​ക​ളു​മാ​ണ് ക്ലി​നി​ക്കി​ൽ ല​ഭ്യ​മാ​ക്കു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​ജ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ആ​യി​ഷ കാ​സിം, രാ​മ​ച​ന്ദ്ര​ൻ, പി.​കെ.​ലീ​ല, ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എം.​എ.​അ​സ്മാ​ബി പ​ങ്കെ​ടു​ത്തു.