സർക്കാർ ജോ​ലി വാ​ഗ്ദാ​ന ത​ട്ടി​പ്പ്: മു​ൻ പോ​ലീ​സു​കാ​ര​ൻ പി​ടി​യി​ൽ
Wednesday, September 18, 2019 11:59 PM IST
കോ​യ​ന്പ​ത്തൂ​ർ: സ​ർ​ക്കാ​ർ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ത​ട്ടി​പ്പു ന​ട​ത്തി​യ മു​ൻ പോ​ലീ​സു​കാ​ര​ൻ പി​ടി​യി​ൽ. കാ​ക്കാ​പ്പാ​ള​യം മാ​രി​യ​മ്മ​ൻ കോ​വി​ൽ​തെ​രു​വ് രാ​ജ്കു​മാ​റി​നെ​യാ​ണ് (35) ധ​ർ​മ​പു​രി അ​യ്യം​പാ​ടി വി​ജ​യ​കു​മാ​റി​ന്‍റെ (28) പ​രാ​തി​യി​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

നി​ല​വി​ൽ ട്രാ​വ​ൽ ഏ​ജ​ൻ​സി ന​ട​ത്തു​ന്ന രാ​ജ്കു​മാ​ർ വി​വി​ധ വ​കു​പ്പു​ക​ളി​ൽ ഡ്രൈ​വ​ർ, പ്യൂ​ണ്‍ തു​ട​ങ്ങി​യ ജോ​ലി വാ​ങ്ങി ന​ല്കാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ച് പ​ത്തോ​ളം പേ​രി​ൽ​നി​ന്നാ​യി 35 ല​ക്ഷ​ത്തോ​ളം രൂ​പ കൈ​പ്പ​റ്റി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തു​വ​രെ ജോ​ലി ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​വ​ർ പോ​ലീ​സി​നു ന​ല്കി​യ പ​രാ​തി​യി​ലാ​ണ് രാ​ജ്കു​മാ​ർ പി​ടി​യി​ലാ​യ​ത്.