മോ​ഷ​ണ​സം​ഘം പി​ടി​ൽ
Wednesday, September 18, 2019 11:59 PM IST
കോ​യ​ന്പ​ത്തൂ​ർ: ടൂ​വീ​ല​ർ മോ​ഷ​ണ​സം​ഘം പോ​ലീ​സ് പി​ടി​യി​ലാ​യി. സെ​ൽ​വ​പു​രം ഹൗ​സിം​ഗ് യൂ​ണി​റ്റ് അ​ബൂ​ബ​ക്ക​ർ സി​ദ്ധി​ഖ് (19), അ​സ​റു​ദീ​ൻ (22), ആ​ത്തു​പ്പാ​ലം ജാ​ഫ​ർ (32), ക​രു​ന്പു​ക​ടൈ അ​ബ്ബാ​സ് (40). ഷാ​ഹു​ൽ ഹ​മീ​ദ് (42), പു​തു​ക്കോ​ട്ടെ പാ​ണ്ഡ്യ​രാ​ജ​ൻ (22), സു​ബ്ര​ഹ്്മ​ണ്യ​ൻ (31), ര​ത്ന​പു​രി പ​ഴ​നി​വേ​ൽ (21), സെ​ൽ​വ​പു​രം അ​ജി​ത് (19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഒ​ണാം​പാ​ള​യം ശ​ക്തി​മു​രു​ക​ൻ എ​ന്ന​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ പി​ടി​ച്ചു​പ​റി​ച്ച സം​ഭ​വ​വു​മാ​യി പി​ടി​യി​ലാ​യ അ​ബു​ബ​ക്ക​ർ സാ​ദി​ഖി​നെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്നാ​ണ് ബൈ​ക്ക് മോ​ഷ​ണ​പ​ര​ന്പ​ര വെ​ളി​ച്ച​ത്തു​വ​ന്ന​ത്. ഇ​വ​രി​ൽ​നി​ന്നും വി​വി​ധ​യി​ട​ങ്ങ​ളി​ൽ​നി​ന്നും മോ​ഷ്ടി​ച്ച ഒ​ന്പ​തു ബൈ​ക്കു​ക​ൾ ക​ണ്ടെ​ടു​ത്തു.