സു​ന്ദ​ര​ന് ഇ​നി സ്വ​ന്ത​മാ​യി ന​ട​ക്കാം
Sunday, August 25, 2019 10:42 PM IST
നെന്മാ​റ: ജോ​ലി​യ്ക്കി​ടെ അ​പ​ക​ടം പ​റ്റി കാ​ൽ മു​റി​ച്ചു മാ​റ്റേ​ണ്ടി വ​ന്ന സു​ന്ദ​ര​ന് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൃ​ത്രി​മ കാ​ൽ ന​ൽ​കി. അ​യി​ലൂ​ർ മാ​ങ്കു​റി​ശ്ശി പ​ടി​ഞ്ഞാ​റെ​ക്കാ​ട് വീ​ട്ടി​ൽ സു​ന്ദ​ര​നാ​ണ് കൃ​ത്രി​മ കാ​ൽ വെ​ച്ചു ന​ൽ​കി​യ​ത്. ആ​ശാ​രി തൊ​ഴി​ലാ​ളി​യാ​യ സു​ന്ദ​ര​ന് ഒ​രു വ​ർ​ഷം മു​ന്പ് കാ​ലി​ൽ പ​ണി ആ​യു​ധം വീ​ണ് മു​റി​വു​ണ്ടാ​യ​ത്. ആ ​മു​റി​വ് പി​ന്നീ​ട് വൃ​ണ​മാ​യി മാ​റി ഒ​ടു​വി​ൽ ഇ​ട​ത്തേ​ക്കാ​ൽ മു​റി​ച്ചു മാ​റ്റേ​ണ്ടി വ​ന്നു. ഇ​തോ​ടെ ജോ​ലി​യും മു​ട​ങ്ങി ദു​രി​ത​ത്തി​ലാ​യ സു​ന്ദ​ര​നെ സ​ഹാ​യി​ക്കാ​ൻ അ​യി​ലൂ​ർ മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ്ര​മം ന​ട​ത്തി​യ​ത്. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ ഫോ​മ​യു​ടെ ധ​ന​സ​ഹാ​യ​ത്തോ​ടെ നാ​ലു ല​ക്ഷ​ത്തോ​ളം രൂ​പ ചി​ല​വ​ഴി​ച്ച് കൃ​ത്രി​മ കാ​ൽ വ​ച്ചു​പി​ടി​പ്പി​ച്ചു.
ഒ.​ബി.​സി.​ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ എ.​സു​മേ​ഷ് കൃ​ത്രി​മ കാ​ൽ സു​ന്ദ​ര​ന് ന​ൽ​കി. ച​ട​ങ്ങി​ൽ കെ.​ഐ.​അ​ബ്ബാ​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ്സ് സെ​ക്ര​ട്ട​റി​മാ​രാ​യ സി.​സി.​സു​നി​ൽ, സ​ജേ​ഷ് ച​ന്ദ്ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ.​വി.​ടോ​മി, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.