നീ​ലി​ച്ചി​റ​യി​ലെ വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​ര​മാ​യി​ല്ല
Sunday, August 25, 2019 10:42 PM IST
നെന്മാ​റ: മം​ഗ​ലം-​ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന​പാ​ത​യി​ൽ ചി​റ്റി​ല​ഞ്ചേ​രി​ക്ക​ടു​ത്ത് നീ​ലി​ച്ചി​റ​യി​ലെ വെ​ള്ള​ക്കെ​ട്ടി​ന് ഇ​നി​യും പ​രി​ഹാ​ര​മാ​യി​ല്ല.
ചെ​റി​യ മ​ഴ​പെ​യ്താ​ൽ​പോ​ലും ഒ​ര​ടി​യി​ലേ​റെ വെ​ള്ളം ഈ ​ഭാ​ഗ​ത്ത് കെ​ട്ടി​നി​ല്ക്കു​ന്ന​ത് വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ദു​രി​ത​മാ​കു​ന്നു.
മേ​ലാ​ർ​കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ 21 തൊ​ഴി​ലാ​ളി​ക​ൾ ഏ​ഴു​ദി​വ​സം പ​ണി​യെ​ടു​ത്ത് ഈ ​ഭാ​ഗ​ത്തെ വെ​ള്ള​ച്ചാ​ലു​ക​ളി​ലെ മ​ണ്ണു​മു​ഴു​വ​ൻ നീ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ വെ​ള്ളം പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്ക് ഒ​ഴു​കി​പോ​കു​ന്ന ക​ലു​ങ്കി​ലെ മ​ണ്ണ് നീ​ക്കാ​ത്ത​തി​നാ​ലാ​ണ് വീ​ണ്ടും ഈ ​ഭാ​ഗ​ത്ത് വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​യ​ത്.
ചി​റ്റി​ല​ഞ്ചേ​രി ക​വ​ല​യി​ലേ​യും പാ​റ​ക്ക​ൽ​കാ​ട് ഭാ​ഗ​ത്തു​നി​ന്നു​മു​ള്ള വെ​ള്ള​മാ​ണ് ഈ ​പാ​ത​യോ​ര​ത്തു​കൂ​ടി ഒ​ഴു​കി പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ മ​ഴ​യി​ലു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ട് മ​ഴ കു​റ​ഞ്ഞി​ട്ടും തു​ട​രു​ക​യാ​ണ്. വെ​ള്ള​ക്കെ​ട്ടു​ള്ള​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ എ​തി​ർ​ദി​ശ​യി​ൽ സ​ഞ്ച​രി​ക്കു​ന്ന​ത് അ​പ​ക​ട​ഭീ​ഷ​ണി​യു​ണ്ടാ​ക്കു​ന്നു.