വീണ്ടും തുടങ്ങി; ബസുകൾക്ക് സ്റ്റാൻഡിനോടുള്ള അയിത്തം
Sunday, August 25, 2019 10:42 PM IST
ചി​റ്റൂ​ർ: ത​ത്ത​മം​ഗ​ലം സ്റ്റാ​ൻ​ഡി​ൽ ബ​സ്സു​ക​ൾ ക​യ​റു​ന്ന​തു വി​ണ്ടും നി​ല​ച്ചു. സ്ത്രീ​ക​ൾ കൈ​കു​ഞ്ഞു​ങ്ങ​ളു​മാ​യി മ​ഴ​യ​ത്ത് റോ​ഡു​വ​ക്ക​ത്താ​ണ് ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്നത്. ​നാ​മ​മാ​ത്ര​മാ​യി മാ​ത്ര​മെ ബ​സ്സു​ക​ൾ സ്റ്റാ​ൻ​ഡി​ൽ ക​യ​റു​ന്നു​ള്ളു. ബ​സ്സു​ക​ൾ സ്റ്റാ​ൻ​ഡി​ന​ക​ത്ത് ക​യ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു യാ​ത്ര​ക്കാ​ർ ര​ണ്ടാ​ഴ്ച മു​ൻ​പ് ചി​റ്റ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ ചി​റ്റൂ​ർ പോ​ലീ​സ ര​ണ്ടു ദി​വ​സം സ്റ്റാ​ൻ​ഡി​ൽ യ​റ്റാ​ത്ത ബ​സ് ഡ്രൈ​വ​ർ​മാ​ർ​ക്ക് താ​ക്കീ​ത് ന​ൽ​കി​യി​രു​ന്നു. ഇ​തി​നു​ശേ​ഷം കു​റ​ച്ചു ദി​വ​സം സ്റ്റാ​ൻ​ഡി​ൽ ക​യ​റി ബ​സ്സു​ക​ൾ വീ​ണ്ടും നി​ർ​ത്ത​ലാ​ക്കി. യാ​ത്ര​ക്കാ​ർ ബ​സ​പ്പെ​ട്ട ചി​റ്റൂ​ർ- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി അ​യ ച്ചി​ട്ടും ന​ട​പ​ടി​യാ​യി​ട്ടി​ല്ലെ​ന്ന​താ​ണ് യാ​ത്ര​ക്കാ​രു​ടെ
ആ​വ​ലാ​തി. ലോ​ക​ബാ​ങ്കി​ന്‍റെ ഒ​ന്ന​ര കോ​ടി​യോ​ളം ധ​ന​സ​ഹാ​യം​വാ​ങ്ങി​യാ​ണ്് വി​പു​ല​മാ​യ രീ​തി​യി​ൽ ബ​സ് സ്റ്റാ​ൻ​ഡ്് നി​ർ​മ്മി​ച്ച് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്. സ്റ്റാ​ൻ​ഡി​ൽ ബ​സ്സു​ക​ൾ ക​യ​റാ​ത്ത​തി​നു കാ​ര​ണം ക​ണ്ടെ​ത്തു​ന്നി​ല്ലെ​ന്ന​താ​ണ് പൊ​തു​ജ​ത പ​രാ​തി. ശ​രി​യാ​യ രീ​തി​യി​ൽ ശു​ചീ​ക​ര​ണം ന​ട​ത്താ​ത്ത​തി​നാ​ൽ സ്റ്റാ​ൻ​ഡി​ൽ ഭി​ക്ഷാ​ട​ക​രും ത​ന്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്്.