രാ​ജു​വി​ന്‍റെ വീ​ടി​നു മു​ക​ൾ​ഭാ​ഗം പ​ച്ച​ക്ക​റി ഹ​രി​ത​ഭൂ​മി​ക
Sunday, August 25, 2019 10:40 PM IST
വ​ട​ക്ക​ഞ്ചേ​രി: അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം മൂ​ച്ചി​ത്തൊ​ടി രാ​ജു​വി​ന്‍റെ വീ​ടി​നു മു​ക​ൾ​ഭാ​ഗം തി​ങ്ങി​നി​ഞ്ഞു നി​ല്ക്കു​ന്ന പ​ച്ച​ക്ക​റി​ക​ളു​ടെ ഹ​രി​ത​ഭൂ​മി​ക​യാ​ണ്. ചീ​ര​മു​ത​ൽ കു​ന്പ​ളം​വ​രെ ര​ണ്ടു ഡ​സ​നി​ലേ​റെ പ​ച്ച​ക്ക​റി​ക​ളു​ടെ ഇ​രു​ന്നൂ​റി​ലേ​റെ ബാ​ഗു​ക​ൾ ഓ​രോ​ന്നി​ലും വി​ള​ക​ൾ നി​റ​ഞ്ഞു​നി​ല്ക്കു​ന്ന​തു കാ​ണാ​ൻ കൗ​തു​ക​കാ​ഴ്ച​യാ​ണ്.

പ​ച്ച​മു​ള​ക്, വെ​ണ്ട, വ​ഴു​ത​ന, ത​ക്കാ​ളി, കു​ന്പ​ളം, വെ​ള്ള​രി, മു​രി​ങ്ങ, ഇ​ഞ്ചി, മ​ഞ്ഞ​ൾ, വി​വി​ധ​യി​നം ചീ​ര​ക​ൾ, ക​റി​വേ​പ്പ്, കാ​ര​റ്റ്, ബീ​റ്റ് റൂ​ട്ട്, കോ​ളി​ഫ്ള​വ​ർ, വി​വി​ധ​യി​നം പ​ഴ​വ​ർ​ഗ ചെ​ടി​ക​ൾ, പൂ​ച്ചെ​ടി​ക​ൾ തു​ട​ങ്ങി തൃ​ശൂ​ർ പൂ​രം എ​ക്സി​ബി​ഷ​നി​ലെ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ്ര​ദ​ർ​ശ​ന സ്റ്റാ​ൾ പോ​ലെ​യാ​ണ് ടെ​റ​സി​ന്‍റെ മു​ക​ൾ​ഭാ​ഗം.

മു​റ്റ​ത്തും പ​റ​ന്പി​ലും മാ​വ്, നെ​ല്ലി തു​ട​ങ്ങി​യ വ​ൻ​മ​ര​ങ്ങ​ൾ വേ​റെ​യു​മു​ണ്ട്. നാ​ട​ൻ​കോ​ഴി പ​രി​ച​ര​ണ​ത്തി​നാ​യി പ്ര​ത്യേ​ക ഷെ​ഡ് ത​ന്നെ​യു​ണ്ട്. പൂ​ർ​ണ​മാ​യും ജൈ​വ​കൃ​ഷി​രീ​തി​ക​ളാ​ണ് ടെ​റ​സി​ലും താ​ഴെ​യു​മു​ള്ള 50 സെ​ന്‍റ് സ്ഥ​ല​ത്തു​മു​ള്ള​ത്. കൃ​ഷി​ഭ​വ​ന്‍റെ വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലു​ള്ള ഇ​ക്കോ ഷോ​പ്പി​ലാ​ണ് പ​ച്ച​ക്ക​റി​ക​ളു​ടെ വി​ല്പ​ന.

കീ​ട​നാ​ശി​നി​ക​ളും വ​ള​ങ്ങ​ളും രാ​ജു​ത​ന്നെ വീ​ട്ടി​ലു​ണ്ടാ​ക്കി ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. മ​ക്ക​ൾ ര​ണ്ടു​പേ​രും വി​വാ​ഹം ക​ഴി​ഞ്ഞ് ദൂ​ര​സ്ഥ​ല​ങ്ങ​ളി​ലാ​യ​തി​നാ​ൽ ഭാ​ര്യ​ദേ​വ​യാ​നി​യാ​ണ് സ​ഹാ​യ​ത്തി​ന് ഒ​പ്പ​മു​ള്ള​ത്.

പ​ച്ച​ക്ക​റി വി​പ്ല​വം സൃ​ഷ്ടി​ക്കു​ന്ന രാ​ജു​വാ​ണ് ഇ​പ്പോ​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ ഹ​രി​ത​പ​ദ്ധ​തി​ക​ളു​ടെ​യെ​ല്ലാം നേ​തൃ​ത്വം ന​ല്കു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് മം​ഗ​ലം​പു​ഴ ക​വി​ഞ്ഞൊ​ഴു​കി വെ​ള്ളം പ​റ​ന്പി​ലും വീ​ട്ടി​ലും ക​യ​റു​ന്ന​തി​നാ​ൽ ടെ​റ​സി​നു മു​ക​ൾ​ഭാ​ഗം മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ പ​ച്ച​ക്ക​റി​ക​ൾ​ക്ക് പ​റ്റി​യ സു​ര​ക്ഷി​ത സ്ഥ​ല​മെ​ന്നാ​ണ് രാ​ജു പ​റ​യു​ന്ന​ത്.