കു​തി​രാ​ൻ കു​ഴി​ക​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​യി​ൽ യാ​ത്ര​ക്കാ​ർ വ​ല​യു​ന്നു
Sunday, August 25, 2019 10:40 PM IST
വ​ട​ക്ക​ഞ്ചേ​രി: കു​തി​രാ​നി​ലെ റോ​ഡ് ത​ക​ർ​ച്ച​ക്കൊ​പ്പം വ​ലി​യ ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളു​ടെ പെ​രു​പ്പ​വും ഗ​താ​ഗ​ത​കു​രു​ക്ക് രൂ​ക്ഷ​മാ​ക്കു​ന്നു. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ണ്ടെ​യ്ന​റു​ക​ളാ​ണ് കൂ​ടു​ത​ൽ. വാ​ണി​യ​ന്പാ​റ മു​ത​ൽ വ​ഴു​ക്കും​പാ​റ വ​രെ​യു​ള്ള നാ​ല് കി​ലോ​മീ​റ്റ​റോ​ളം ദൂ​രം പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്നു കി​ട​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ കു​ഴി​യി​ൽ ഇ​റ​ങ്ങി ക​യ​റാ​ൻ കൂ​ടു​ത​ൽ സ​മ​യം എ​ടു​ക്കു​ക​യാ​ണ്.​

ഇ​ത് കു​രു​ക്കി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഇ​തി​നി​ട​യി​ലൂ​ടെ​യു​ള്ള സ്വ​കാ​ര്യ ബ​സു​ക​ളു​ടെ കു​ത്തി ക​യ​റ്റം കൂ​ടി​യാ​കു​ന്പോ​ൾ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ​യു​ള്ള യാ​ത്ര ഭീ​തി​ത​ര​മാ​കും. കു​ഴി​ക​ളി​ൽ ചാ​ടി ഏ​തെ​ങ്കി​ലും വാ​ഹ​നം കേ​ട് വ​ന്ന് റോ​ഡി​ൽ നി​ന്നാ​ൽ പി​ന്നെ ഗ​താ​ഗ​തം സ്തം​ഭി​ക്കും. കു​രു​ക്ക് മു​റു​കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പോ​ലീ​സി​ന്‍റെ സേ​വ​നം ഉ​ണ്ടെ​ങ്കി​ൽ ദേ​ശീ​യ പാ​ത​യി​ലൂ​ടെ അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്ക് പോ​കു​ന്ന​വ​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കും.